രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ യൂബറും ഒന്നിക്കുന്നു. യൂബറിന് ആവശ്യമുള്ള ഇലക്ട്രിക് കാറുകള്‍ ഇനി മഹീന്ദ്രയാകും നിര്‍മ്മിച്ച് നല്‍കുക. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഡല്‍ഹിലും ഹൈദരബാദിലും യൂബര്‍ സര്‍വ്വീസിനായി നൂറോളം e2o ഹാച്ച്ബാക്ക്, e-വെരിറ്റോ സെഡാന്‍ ഇലക്ട്രിക് കാറുകള്‍ മഹീന്ദ്ര കൈമാറും.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സിറ്റികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാര്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനും ഇരുകമ്പനികളും ലക്ഷ്യമിടുന്നുണ്ട്.