ചെന്നെ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടി സൗന്ദര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി,ഉലകനായകന്‍ കമല്‍ഹാസന്‍,പ്രഭു,മഞ്ജിമ മോഹന്‍,മോഹന്‍ ബാബു,ആന്‍ഡ്രിയ ജെറേമിയ,അനിരുദ്ധ്, അതിഥി റാവു ഹൈദരി,സംവിധായകന്‍ മണിരത്നം എം ഡി എം കെ ചീഫ് വൈകോ,തമിഴ്നാട് വൈദ്യുതമന്ത്രി പി തങ്കമണി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.വൈകുന്നേരം വിവാഹ സത്കാരവും നടന്നു.സൗന്ദര്യയുടെ സഹോദരി ഐശ്വര്യയും ഭര്‍ത്താവും നടനുമായ ധനുഷും ചടങ്ങിനു നേതൃത്വം നല്‍കി.