ന്യൂ ഡെൽഹി :വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി രാജ്യമെങ്ങും ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ. വിമർശനങ്ങളെ അഭിമുഖീകരിക്കാൻ ഭരണകക്ഷിയായ ബിജെപി പ്രശ്ന പരിഹാര ശ്രമങ്ങൾ ശക്തമാക്കി, അടുത്ത 10 ദിവസത്തിനുള്ളിൽ മൂന്ന് കോടി കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാൻ ബി ജെ പി പദ്ധതിയിടുന്നു. ഇതിൽ നൂറുകണക്കിന് റാലികളും 250 ലധികം പത്രസമ്മേളനങ്ങളും ഉൾപ്പെടും. പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചോ സി‌എ‌എയെക്കുറിച്ചോ ഉള്ള തെറ്റിദ്ധാരണകൾ മാറ്റുമെന്ന് കേന്ദ്ര  സർക്കാർ പറയുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. എൻ ഡി എ ഘടകകക്ഷികൾ പലതും വിവാദ ബിൽ പിൻവലിക്കണമെന്ന നിലപാടിലാണ്. ബീഹാറിൽ ജെ ഡി യു മലക്കംമറിഞ്ഞത് കേന്ദ്ര സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.