മിലൻ :ഫിഫ ലോക ഫുട്ബോളർ എന്ന പട്ടം മെസ്സി സ്വന്തമാക്കുന്നത് ഇത് ആറാം തവണ .പോർട്ടുഗൽ നായകനായ ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത് .ചടങ്ങിൽ റൊണാൾഡോയുടെ അസാന്നിധ്യം ശ്രേദ്ധേയമായി .ലിവർപൂളിന്റെ വിർജിൽ വാൻ ഡിജിക് ആയിരുന്നു ഇത്തവണ മെസ്സിക്കൊപ്പം സാധ്യത കല്പിച്ചിരുന്നത്. ഫിഫ പ്രഖ്യാപിച്ച ലോക ഇലവനിലും മെസ്സിയുണ്ട് .ലോക ഇലവനിൽ റൊണാൾഡോയും എമ്ബാപ്പെയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട് .