ന്യൂഡല്‍ഹി:ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു.കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ലോറി സമരം പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു.ഡീസല്‍വില ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പരിധിയില്‍ കൊണ്ടുവരിക,അശാസ്ത്രീയ ടോള്‍ പിരിവ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.