പലരും ആഗ്രഹിച്ചിരുന്നതാണ് വാട്ട്സാപ്പിനൊപ്പം അതെ ആപ്പിൽ ഗൂഗിൾ പേ ഉണ്ടായിരുന്നെങ്കിൽ എത്ര എളുപ്പമായിരുന്നു എന്ന് .അങ്ങനെ ആഗ്രഹിച്ചവർക്കൊരു സന്തോഷവാർത്ത.

നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ അനുമതി ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന് ലഭിച്ചു .കോടിക്കണക്കിന് ഉപഭോക്താക്കളിൽ പ്രചാരമുള്ളതിനാൽ വിപണിയിൽ വലിയ ഉണർവ്വ് വിദഗ്ധർ പ്രവചിക്കുന്നു .പണഇടപാടുകൾ  വളരെ അധികം വർദ്ധിക്കാനുള്ള സാധ്യതയാണ് അത്തരം നിഗമനകൾക്കാധാരം .ഒന്നാം ഘട്ടത്തിൽ പത്തുലക്ഷം ഉപഭോക്താക്കളിലേക്ക് സേവനമെത്തിച്ച് ട്രയൽ റൺ നടത്താനാണ് ഉദ്ദേശിക്കുന്നത് . തദ്ദേശീയ വിവര സേവന ചട്ടങ്ങൾ പാലിക്കാമെന്ന് ആർ ബി ഐക്കും എൻ പി സി ഐക്കും വാട്സ്ആപ്പ് ഉറപ്പുകൊടുത്ത ശേഷമാണു അനുമതി ലഭിച്ചിരിക്കുന്നത് .