ബോളിവുഡിന്റെ ഇതിഹാസ താരം ശശി കപൂർ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.

ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാര്‍ഡും അദ്ധേഹത്തെ തേടി എത്തി.

12ഓളം ഇംഗ്ളീഷ് ചിത്രങ്ങളിലും ശശി കപൂർ അഭിനയച്ചിട്ടുണ്ട്. അമിതാബ് ബച്ചനും റിഷി കപൂറും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അജൂബയുടെ നിർമ്മാതാവും സംവിധായനുമായിരുന്നു ശശി കപൂര്‍.