തിരുവനന്തപുരം:ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി.1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്തി.സ്വര്‍ണം, വെളളി,പ്ലാറ്റിനം എന്നിവയ്ക്ക് 0.25 ശതമാനം സെസ് ഏര്‍പ്പെടുത്തി. 12,18,28 എന്നിങ്ങനെ ഉയര്‍ന്ന സ്ലാബുകളിലുളളവയക്ക് ഒരു ശതമാനമാണ് സെസ് ചുമത്തുക.സ്ത്രീകളുടെ പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റില്‍ 1420 കോടി നീക്കി വച്ചു.നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സഹായം നിഷേധിക്കുകയാണ് ഉണ്ടായത്. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവനോപാധി പദ്ധതികള്‍ക്കായി 250 കോടി രൂപ അനുവദിക്കും.
ക്ഷേമപെന്‍ഷനുകള്‍ അഞ്ച് വര്‍ഷം കൊണ്ട് 1500 രൂപയാക്കും. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും. ആരോഗ്യ മേഖലയില്‍ മൂന്ന് വര്‍ഷംക്കൊണ്ട് 4217 തസ്തികകളാണ് സൃഷ്ടിച്ചത്. അധ്യാപക പരിശീനത്തില്‍ നിന്ന് അധ്യാപക പരിവര്‍ത്തനത്തിലേക്ക് നാം നീങ്ങേണ്ടുതണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എല്ലാ അധ്യാപകരും ഇതിലൂടെ കടന്ന് പോകും.
മാനദണ്ഡപ്രകാരമുള്ള അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 3656 തസ്തികകളാണ് ഇതുവരെ പുതുതായി സൃഷ്ടിച്ചത്.
പൊതുവിദ്യാലയങ്ങളുടെ സൗകര്യ വിപുലീകരണത്തിന് കിഫ്ബിയില്‍ നിന്ന് 2038 കോടി അനുവദിച്ചു. കിഫ്ബിയില്‍ നിന്ന് പണം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് 170 കോടി. 4775 സ്‌കൂളുകളിലായി എട്ടു മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈ ടെക്കായി. 9941 പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിനുള്ള 292 കോടി രൂപ കിഫ്ബി അനുവദിച്ച് കഴിഞ്ഞു.ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ലബോറട്ടറിയും ലൈബ്രറിയും സംയോജിപ്പിക്കും.

സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി.

കുടുംബശ്രീക്കായി 1000 കോടിയുടെ ബജറ്റ്. കേരള ബാങ്കിന്റെ രൂപീകരണമാകും 2019-20 വര്‍ഷത്തില്‍ നിര്‍ണായകമാകുക. ഈ നിയമസഭാ സമ്മേളനത്തില്‍ കേരള ബാങ്കിന് ആവശ്യമായ നിയമഭേദഗതി വരുത്തും. നിലവിലെ സഹകരണത്തിന് വ്യത്യസ്തമായി പ്രവാസി നിക്ഷേപവും ഇതിലുണ്ടാകും.
ശബരിമല വികസനത്തിന് 739 കോടിരൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും.പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിച്ചു.പമ്പ, നിലയ്ക്കല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി അനുവദിച്ചു.റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം ഒരുക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു.കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടിയും നല്‍കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കും. സമാന്തര അതിവേഗ റെയില്‍പാതയുടെ നിര്‍മാണം ഈ വര്‍ഷം. 515 കിലോമീറ്റര്‍ റെയില്‍ പാതക്ക് 55,000 കോടി ചിലവ് വരും. കെ എസ് ആര്‍ ടി സിക്ക് 1000 കോടി.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ യാത്ര; ഇതിനായി അതിവേഗ റെയില്‍പാത നിര്‍മിക്കും.

കേരള ബോട്ട്ലീഗ്; ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്റു ട്രോഫി മുതല്‍ നവംബര്‍ ഒന്നിലെ പ്രസിഡന്റ് കപ്പ് വരെയുള്ള മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും ബോട്ട് റേസിങ് ഉണ്ടാകും.

സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്ന് പണം നല്‍കും. പഴയ ബള്‍ബുള്‍ തിരിച്ചുവാങ്ങി എല്‍ഇഡി ബള്‍ബുകള്‍ നല്‍കും.

585 കി.മീ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020 ഓടെ പൂര്‍ത്തീകരിക്കും.

പടിപടിയായി നഗരങ്ങളില്‍ ഇലക്ടരിക് ഓട്ടോറിക്ഷകള്‍ മാത്രമാക്കു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കും.

ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടി.

നവോത്ഥാന മ്യുസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും.

പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

നവകേരളത്തിന് 25 പദ്ധതികള്‍

പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും.

15600 കോടി വ്യവസായ പാര്‍ക്കുകള്‍ക്ക്.

ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1 ലക്ഷത്തില്‍നിന്ന് 2ലക്ഷമായി ഉയര്‍ത്തും

1.16 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും

വയനാടിന് കാര്‍ഷിക പാക്കേജ്

കുരുമുളക് കൃഷിയുടെ പുനരുദ്ധാനത്തിന് വേണ്ടി പത്ത് കോടി രൂപ

വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍

റബ്ബര്‍ താങ്ങുവില 500 കോടി രൂപ

‘ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പ്രാമുഖ്യം

*നവകേരള നിര്‍മാണത്തിന് 100 കോടി

*പ്രളയപുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ധനമന്ത്രി

*തിരുവനന്തപുരത്ത് നവോത്ഥാനപഠന മ്യൂസിയം സ്ഥാപിക്കും

*എല്ലാ ജില്ലകളിലും വനിതാമതിലിന് തുല്യമായ പരിപാടികള്‍ സംഘടിപ്പിക്കും

*ജീവനോപാധി വികസനത്തിന് 4500 കോടി

*തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

*അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

നവകേരളത്തിന് 25 പദ്ധതികള്‍

*വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും വരും, 141 കോടി

*കിഫ്ബയില്‍ നിന്നുള്ള 15600 കോടി രൂപ ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

*കണ്ണൂര്‍ വിമാനത്താവളപരിസരത്ത് വ്യവസായസമുച്ചയങ്ങള്‍

*പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാഇടനാഴികള്‍

*കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

*കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.

*അടഞ്ഞു വ്യവസായസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും.

*കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്
തലസ്ഥാനത്ത് എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കും, കേരളം മുഴുവന്‍ എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. കുടുംബശ്രീവഴി ബള്‍ബുകള്‍ വീടുകളിലെത്തിക്കും.
രണ്ടാംകുട്ടനാട് പാക്കേജിന് 1000കോടി.കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.
റബറിന്റെ താങ്ങുവിലയ്ക്ക് 500കോടി,സ്പില്‍വേയ്ക്ക് 49കോടി, ഒഖി പാക്കേജ് വിപുലീകരിക്കും ഇതിന് 1000കോടിരൂപയുണ്ട്.
പൊതുമരാമത്ത് വകുപ്പിന് 1367കോടി നല്‍കും. കേരഗ്രാമം പദ്ധതിക്ക് 43കോടി,ലൈഫ് സയന്‍സ് പാര്‍ക്കിന് 20കോടി,പ്രളയബാധിതപഞ്ചായത്തുകള്‍ക്ക് 250കോടി നല്‍കും. കൊച്ചി കോയന്പത്തൂര്‍ വ്യവസായ ഇടനാഴി നിര്‍മ്മിക്കും.