തിരുവനന്തപുരം :പുതുച്ചേരിയിൽ താമസിക്കുന്നതായ വ്യാജരേഖ ചമച്ച സിനിമാതാരം സുരേഷ്‌ഗോപി രണ്ടു ഓഡി കാറുകൾ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പുനടത്തി എന്നാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ .കേസിൽ നേരത്തെ സുരേഷ്‌ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വ്യാജ രേഖ ചമയ്ക്കൽ,നികുതിവെട്ടിപ്പ് ,വഞ്ചന എന്നിവയാണ് സുരേഷ് ഗോപിയുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം .കൂടാതെ വാഹന രജിസ്ട്രേഷന് വേണ്ടി വ്യാജ രേഖ സമർപ്പിച്ച വിലാസത്തിലെ താമസക്കാരെ തനിക്കനുകൂലമായി മൊഴി കൊടുക്കണമെന്ന ആവശ്യവുമായി താരം സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് കുറ്റത്തിന്റെ ഗൗരവം കൂട്ടുന്നു . ആദ്യം അവിടെ താമസിച്ചിരുന്നതായി വ്യാജ രേഖയുണ്ടാക്കി . ആ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് .
സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും .
ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്ക് ലഭിക്കാവുന്ന ശിക്ഷ .കേസിൽപ്പെട്ട രണ്ടു വാഹനവും സുരേഷ് ഗോപി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് .