ചെന്നൈ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു.യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ ജീവിത പങ്കാളിയാകുന്നത്.’വഞ്ചകര്‍ ഉലകം’ എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ വനങ്കമുടിയുടെ മകനായ വിശാഖന്റേയും രണ്ടാം വിവാഹമാണിത്.വിവാഹം അടുത്ത വര്‍ഷം നടക്കുമെന്നാണറിയുന്നത്.
വ്യവസായിയായ അശ്വിന്‍ രാംകുമാറായിരുന്നു സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്.2017ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു.സൗന്ദര്യയ്ക്ക് അഞ്ച് വയസുള്ള മകനുണ്ട്.
രജനികാന്ത് നായകനായ കൊച്ചടയാനാണ് സൗന്ദര്യ സംവിധാനം ചെയ്ത ആദ്യ ചിത്രം.പിന്നീട് ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത ‘വേലയില്ലാ പട്ടധാരി 2’ വന്‍ ഹിറ്റായി.സംവിധായിക എന്നതിലുപരി നിര്‍മ്മാതാവായും നിരവധി ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഡിസൈനറായും സൗന്ദര്യ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.