മുംബൈ:ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് പുറത്ത്  പ്രദേശത്ത് പ്രതിഷേധം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുടരെ നടക്കുന്നുണ്ട്.ബിഗ് ബോസ് സീസൺ 13 നിരോധിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.  ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണ് സൽമാൻ അവതാരകനായുള്ള ഈ പരിപാടി എന്ന് സമരക്കാർ പറഞ്ഞു. മുംബൈയിലെ സൽമാൻ ഖാന്റെ  വസതിക്ക് പുറത്ത് കർണി സേന അംഗങ്ങൾ ഉൾപ്പെടെ ഒരു കൂട്ടം പ്രതിഷേധക്കാർ പ്രതിഷേധ പ്രകടനം നടത്തിയതായി  പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പോലീസ് സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും സൽമാന്റെ താമസസ്ഥലത്തിന് പുറത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. ബെഡ് ഫ്രണ്ട്സ് എന്നേക്കും” എന്ന പുതിയ ആശയം ഉൾപ്പെടുത്തിയാണ് പതിമൂന്നാം സീസൺ ഒരുക്കിയിരിക്കുന്നത്.

ബിഗ്ബോസിൽ പങ്കെടുക്കുന്നവർ കിടക്കകൾ പങ്കിടുക എന്നൊക്കെയുള്ള  നിബന്ധന അശ്ലീലതയെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നും ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും അവകാശപ്പെട്ട കർണി സേന ഉൾപ്പെടെ നിരവധി സംഘടനകൾ ഈ പരിപാടിയെ നിശിതമായി വിമർശിച്ചു.