ഹോണ്ടയുടെ ഏറ്റവും പുതിയ സ്‌കൂട്ടര്‍ ഗ്രേഷ്യ ഇന്ത്യയില്‍ ഇറക്കി. 125സിസി മോഡലായ ഗ്രേഷ്യയ്ക്ക് 57,897 രൂപയാണ് വില. യുവജനങ്ങളെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്രേഷ്യയ്ക്ക് ഏവരുചേയും പ്രിയപ്പെട്ട ആക്ടീവയേക്കാള്‍ 1000 രൂപയാണ് വിലക്കൂടുതല്‍.

എല്‍ ഇ ഡി ഹെഡ്‌ലൈറ്റോട് കൂടിയ ഗ്രേഷ്യയില്‍ എക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററുമുണ്ട്. കോംബീ ബ്രേക്ക് സിസ്റ്റമാണ് ഗ്രേഷ്യയുടെ മറ്റൊരു പ്രത്യേകത. 8.5 കുതിരശക്തിയുള്ള എഞ്ചിനും സ്‌പോര്‍ട്ടീ ലുക്കും ഗ്രേഷ്യയെ യുവാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട അധികൃതര്‍.