ഹിന്ദി താരം അക്ഷയ്കുമാറിന്റെ വക ഇരുപത് ലക്ഷം രൂപ കേരള മുഖ്യമന്ത്രിക്ക് എത്തിച്ചത് സംവിധായകൻ പ്രിയദർശനാണ്.ഇന്നിപ്പോൾ ലിസിയുടെ നേതൃത്വത്തിൽ 80 കളിലെ തെന്നിന്ത്യൻ താരങ്ങൾ ചേർന്ന് 40 ലക്ഷം രൂപ    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി. സുഹാസിനി,ഖുഷ്ബു എന്നിവരും ലിസിക്ക് ഒപ്പമുണ്ടായിരിന്നു.