വാഷിങ്ടണ്‍:2019 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ഒന്നാമത് .ഇന്ത്യക്കാരായ 106 പേരുള്ള ഫോബ്സ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തായി റിലയന്‍സ് ഉടമ മുകേഷ് അംബാനിയും ഇടം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി അങ്ങനെ ലോക സമ്പന്നരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തായി.2018ല്‍ 40.1 ബില്യണ്‍ ഡോളര്‍ ആയിരുന്നു അംബാനിയുടെ ആസ്തി.എന്നാല്‍ ഈ വര്‍ഷം അത് 50 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു.
ഒന്നാം സ്ഥാനത്തുള്ള ആമസാണ്‍ ഉടമ ജെഫ് ബെസോസിന്റെ ആസ്തി 131 ബില്ല്യണ്‍ ഡോളറാണ്.രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നാമത് വാറണ്‍ ബഫെറ്റുമാണ്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോബ്‌സ് പട്ടികയില്‍ 51 -ാം സ്ഥാനത്താണുള്ളത്.
അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്ലി ജെന്നറാണ് ഫോബ്‌സ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന. 21 വയസ്സാണ് കെയ്ലിയുടെ പ്രായം.