സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളിലെല്ലാം അഴിമതി നടക്കുന്നു എന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു .ഫെമ നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നത് ,സംസ്ഥാനത്തിലെ ജനങ്ങളെ ഈട് വച്ചാണ് വായ്പയെടുക്കുന്നത് എന്നാണ് സുരേന്ദ്രന്റെ കുറ്റപ്പെടുത്തൽ . എല്ലാ വകുപ്പുകളിലും തട്ടിപ്പ് സംഘങ്ങളാണ് സംസ്ഥാന ഭരണം കയ്യാളുന്നത് .
തോമസ് ഐസക് സി ഐ ജി റിപ്പോർട് ചോർത്തിനൽകി .ഉത്തരവാദിത്തത്തിൽ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞു നിൽക്കാനാകില്ല .

പി സി ജോർജ്ജുമായി ചർച്ച നടത്തി എന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി .എന്നാൽ പൂഞ്ഞാർ സീറ്റിനെക്കുറിച്ചോ ജോർജ്ജുമായുള്ള ചർച്ചയുടെ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല .ചർച്ചയിൽ ധാരണയുണ്ടാക്കാനായില്ല എന്ന് മാത്രം കെ സുരേന്ദ്രൻ പറഞ്ഞു വച്ചു.