Sunday, June 7, 2026

പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞൊഴുകുന്നു;ചാലക്കുടി ടൗണും വെള്ളത്തിലായി;കരകവിഞ്ഞ് പെരിയാറിലെ വെള്ളം കൊച്ചി നഗരത്തിലേക്കും;നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ചിടും

തൃശൂര്‍:പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടും വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി ചാലക്കുടി പുഴയിലും വെള്ളം ഉയരുകയാണ്.ചാലക്കുടി ടൗണും വെള്ളത്തിലായി.ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും;29-ന് തുറക്കും

തിരുവനന്തപുരം:പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധി പുനഃക്രമീകരിച്ചു.ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും ഓണാവധിക്കായി നാളെ (17/08/18) അടക്കും.ഓണാവധി കഴിഞ്ഞ് 29-ന് സ്‌കൂളുകള്‍ തുറക്കും. നേരത്തേ കനത്ത...

​വിടവാങ്ങിയത് രാഷ്ട്രീയത്തിന്റെ മാന്യമുഖം.

മുൻ  പ്രധാനമന്ത്രിയും രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളായ അടൽ ബിഹാരി വാജ്പേയി അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ് ആണ്  വിവരം പുറത്തുവിട്ടത്. 93 വയസുള്ള വാജ്പേയ്...

എബി വാജ്‌പേയി അന്തരിച്ചു

ദില്ലി:മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എബി വാജ്‌പേയി 93 അന്തരിച്ചു.ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11 -നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെയാണ്...

ജാഗ്രതയോടെയിരിക്കുക;സാധ്യമായതെല്ലാം ചെയ്യുന്നു;രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനകള്‍ ഉടനെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്.ഇതിനെ നേരിടാന്‍ മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല,ജാഗ്രതയോടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി,പ്രതിരോധമന്ത്രി എന്നിവരെ...

പെരിയാര്‍ കരകവിഞ്ഞു:ആലുവ,പട്ടാമ്പി വഴികളില്‍ റോഡ്,ട്രയിന്‍ ഗതാഗതം സ്തംഭിച്ചു;മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു;ഫ്‌ളാറ്റുകളില്‍ വെള്ളം കയറി നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി:പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ കൂടുതല്‍ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു.ആലുവ,കാലടി പെരുമ്പാവൂര്‍ ഭാഗങ്ങളിലാണ് പ്രശ്‌നം ഗുരുതരമാകുന്നത്.ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഫ്‌ളാറ്റുകളുടെ...

പത്തനംതിട്ടയില്‍ അതീവ ഗുരുതരമായ സാഹചര്യം;പമ്പയാര്‍ മുറിഞ്ഞൊഴുകുന്നു; പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനാളുകള്‍;കൈപ്പട്ടൂര്‍ പള്ളിയില്‍ ആയിരത്തിലധികം പേര്‍ കുടുങ്ങി

പത്തനംതിട്ട:പത്തനംതിട്ട പ്രളയത്തില്‍ മുങ്ങി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടക്കുന്നു.രക്ഷാപ്രവര്‍ത്തനം പോലും ദുഃസഹമാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി.കൂടുതല്‍ സൈന്യം ഇന്ന് 11 മണിയോടെ എത്തും.ദേശീയ ദുരന്തപ്രതികരണ സേനയും നാവിക സേനയും...

ജീവനും ജീവിതവുമെടുത്ത് പ്രളയജലം:ഇന്നലെയും ഇന്നുമായി 51 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്നലെയും ഇന്നുമായി 51 പേര്‍ മരിച്ചു.നിരവധിപേരെ കാണാതായിട്ടുണ്ട്.അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം. പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടി രണ്ടു കുടുംബങ്ങളിലെ 8 പേര്‍ മരിച്ചു.തൃശൂര്‍ അത്താണി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി 8...

പമ്പയാറിന്റെ തീരത്ത് സ്ഥിതി അതീവഗുരുതരം;റാന്നിയിലും ആറന്‍മുളയിലും 100 കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നു;കൂടുതല്‍ കേന്ദ്രസേന പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം:പത്തനംതിട്ട ജില്ലയെ ഒറ്റ ദിവസം കൊണ്ട് പ്രളയം തകര്‍ക്കുകയാണ് .പമ്പാതീരത്തെ സ്ഥിതി അതീവഗുരുതരമാണ്.ആറന്‍മുളയിലും റാന്നിയിലും ചെങ്ങന്നൂരിലും നൂറു കണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്.അപകടസാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിഛേദിച്ചത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.പമ്പാനദിയില്‍...

പ്രളയക്കെടുതിയില്‍ മരണം 28 ആയി;ദുരന്തമുഖത്ത് സംസ്ഥാനം

ഇടുക്കി:സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേരും മരിച്ചത്.ഇടുക്കിയില്‍ രണ്ടിടത്തായി ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ അഞ്ച് പേരാണ് മരിച്ചത്.നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഉരുള്‍പൊട്ടി പീറ്റര്‍, റോസമ്മ, ജോളി എന്നിവരാണ് മരിച്ചത്....