Saturday, June 6, 2026

തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പ്രസ്താവനയ്‌ക്കെതിരെ ബിജെപി:രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവന;മാപ്പുപറയണമെന്നും ആവശ്യം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ 'ഹിന്ദു പാകിസ്താന്‍' പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്.രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി നേതാവ് സംബിത് പത്ര...

കനത്ത മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം:കൊല്ലത്ത് ബോട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു

കൊല്ലം:സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നതിനൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാകുന്നു.കൊല്ലത്ത് ശക്തമായ തിരയില്‍പ്പെട്ട് മല്‍സ്യബന്ധന ബോട്ടു മറിഞ്ഞ് ഒരാള്‍ മുങ്ങി മരിച്ചു.മരുത്തടി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്.മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട മൂന്നുപേരെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും സെബാസ്റ്റ്യനെ...

വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്:ഒരു വൈദികന്‍ കീഴടങ്ങി

കൊല്ലം:കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരു ഓര്‍ത്തഡോക്‌സ് വൈദികന്‍ കീഴടങ്ങി.നിരണം ഭദ്രാസനാംഗമായ ഫാ.ജോബ് മാത്യുവാണ് കൊല്ലത്തെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്.കേസിലെ രണ്ടാം പ്രതിയാണ് ഫാ.ജോബ് മാത്യു.കുമ്പസാരരഹസ്യം വെച്ച് വീട്ടമ്മയെ...

മോഹന്‍ലാല്‍ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തി;’അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി

തിരുവനന്തപുരം:അമ്മയിലെ വിവാദങ്ങള്‍ സംഘടനയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി എ.കെ.ബാലന്‍.നടന്‍ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ...

അഭിമന്യു കൊലക്കേസ്:രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

എറണാകുളം:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍.എസ്ഡിപിഐ പ്രവര്‍ത്തകരായ ഷിറാസ് സലീം,ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്.ഇവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.ആലപ്പുഴ സ്വദേശികളായ ഇവരില്‍നിന്നും മതസ്പര്‍ധ വളര്‍ത്തുന്ന...

എല്ലാവര്‍ക്കും നന്ദി:ലോകത്തെ നോക്കി കൈവീശിയ അവര്‍ ആരോഗ്യവാന്‍മാര്‍;തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

ബാങ്കോക്ക്:അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല,രക്ഷപ്പെട്ടെത്തിയ ആ കുട്ടികളെ ഒന്നു കാണാനും ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്നപ്പോള്‍ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍.തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ആശുപത്രി...

താജ്മഹല്‍ സംരക്ഷണം:കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം;സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചു കളയണമെന്നും കോടതി

ദില്ലി: ലോകാല്‍ഭുതങ്ങളിലൊന്നായ താജ്മഹലിന് വേണ്ടവിധത്തില്‍ സംരക്ഷണം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.താജ്മഹല്‍ സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചുകളയൂ എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈഫല്‍ ടവറിനെക്കാള്‍ സുന്ദരമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഉദാസീനത...

കനത്ത മഴ:കോഴിക്കോട്,വയനാട്,മലപ്പുറം,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം:കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി.കോഴിക്കോട്,വയനാട്,മലപ്പുറം,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.കൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ...

നടിയെ ആക്രമിച്ച കേസ്:ദിലീപിന് ഏതൊക്കെ രേഖകള്‍ വേണമെന്ന് വ്യക്തമാക്കണമെന്ന് കോടതി;കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുത്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് വ്യക്തമാക്കണമെന്ന് ദിലീപിനോട് കോടതി നിര്‍ദേശിച്ചു.കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനോട് ഹര്‍ജിയില്‍ വ്യക്തത...

മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി:പ്രശ്‌നം സാങ്കേതികമെന്ന് വരുത്താന്‍ ശ്രമം;നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലില്ലായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം പരക്കെ വിമര്‍ശനവിധേയമായതിനു പിന്നാലെ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി രംഗത്ത്.വാര്‍ത്താസമ്മേളനം നിരാശാജനകവുമായിരുന്നെന്നും പ്രശ്‌നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്റെ ശ്രമമെന്നും ഡബ്ല്യുസിസി ആരോപിച്ചു.നടി ആക്രമിക്കപ്പെട്ട...