Thursday, March 19, 2026

വിവാഹചിത്രം പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം:ദമ്പതികള്‍ ആശുപത്രിയില്‍

ചെറുപുഴ:വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയരായ ദമ്പതികള്‍ ആശുപത്രിയില്‍.ചെറുപുഴയില്‍ അനൂപ് ജോസഫും ജൂബിയുമാണ് ആശുപത്രിയില്‍ കഴിയുന്നത്.കടുത്ത ഭാഷയിലുള്ള പരിഹാസവും അധിക്ഷേപവും കേള്‍ക്കേണ്ടിവന്നതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ഇവരെ...

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നത് സിപിഎമ്മിന്റെ ആവശ്യം;കേരളത്തില്‍ സിപിഎം ബിജെപി ധാരണ രൂപപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നത് സിപിഎമ്മിന്റെ ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ആരുടേയും പിന്നാലെ പോയിട്ടില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം ബിജെപി ധാരണ രൂപപ്പെടുന്നുവെന്നും...

റഫാല്‍ ഇടപാട്:പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചില്ല

ദില്ലി:റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല.ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും അറിയിച്ചില്ല.റഫാല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച...

സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഐ എം വിജയന്‍;ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ല

തൃശ്ശൂര്‍:തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കായികതാരം ഐഎം വിജയന്‍.ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളിയാണ് ഐഎം വിജയന്റെ പ്രതികരണം.കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമുണ്ടെന്നും എന്നാല്‍ ഒരു പാര്‍ട്ടിയുടേയും...

സോണിയാഗാന്ധിയെ മോശമായി ചിത്രീകരിച്ചെന്ന് ആക്ഷേപം:മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ ‘യാത്ര’യ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി:മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടിയ 'യാത്ര'യില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ...

കലാഭവന്‍ മണിയുടെ മരണം:സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് സമ്മതിച്ചു

കൊച്ചി:നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് സമ്മതിമറിയിച്ച് സുഹൃത്തുക്കള്‍.സാബുമോനും ജാഫര്‍ ഇടുക്കിയുമടക്കം ഏഴ് സുഹൃത്തുക്കളാണ് നുണപരിശോധനയ്ക്ക് വിധേയരാകാമെന്ന് കോടതിയെ അറിയിച്ചത്.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഇവര്‍ സമ്മതം അറിയിച്ചത്. ...

ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ചികില്‍സ തുടരാന്‍ പരോളിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി

കൊച്ചി:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് ചികില്‍സയ്ക്കായി പരോള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു ഹൈക്കോടതി.കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച കോടതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞനന്തന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരാമെന്നും അറിയിച്ചു.ഗുരുതര...

കനത്ത മഞ്ഞു വീഴ്ച: ജമ്മുകാശ്മീരില്‍ ആറ് പൊലീസുകാരുള്‍പ്പെടെ പത്ത് പേരെ കാണാതായി

ശ്രീനഗര്‍:കനത്ത മഞ്ഞു വീഴ്ചയില്‍ ജമ്മു കാശ്മീരില്‍ ആറ് പൊലീസുകാരുള്‍പ്പെടെ പത്ത് പേരെ കാണാതായതായി.കുല്‍ഗാം ജില്ലയില്‍ ജവഹര്‍ ടണലിന് സമീപത്തെ പൊലീസ് പോസ്റ്റിലേക്ക് മഞ്ഞു കട്ടകള്‍ വീണാണ് അപകടമുണ്ടായത്.ആറ് പൊലീസുകാര്‍,രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍,രണ്ട്...

മോദിയ്ക്ക് കാവല്‍ക്കാരന്റെയും കള്ളന്റെയും മുഖമാണെന്ന് രാഹുല്‍ ഗാന്ധി;മോദി മോഷ്ടിച്ച് അംബാനിയ്ക്ക് നല്‍കിയത് 3000 കോടി രൂപ

ന്യൂഡല്‍ഹി:മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണെന്ന് രാഹുല്‍ ഗാന്ധി.റഫാല്‍ ഇടപാടില്‍ മോദി കൊള്ളയടിച്ചതായി തെളിഞ്ഞു കഴിഞ്ഞെന്നും രാഹുല്‍ വിമര്‍ശിച്ചു.താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്.റഫാലില്‍ പ്രധാനമന്ത്രി ഓഫീസ് ഇടപെട്ടെന്നു തെളിയിക്കുന്ന മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ...

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു;സമാന്തര ചര്‍ച്ചകള്‍ നടന്നതിന്റെ തെളിവായി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്

ന്യൂഡല്‍ഹി:റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവായി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക്...