ചെന്നൈ: തൂത്തുക്കുടിയിൽ പിതാവും മകനും  ക്രൂരമായി കൊലപാതകം ചെയ്യപ്പെട്ട വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് സൂപ്പർ താരം രജനീകാന്ത്. മെജിസ്റ്റ്റേറ്റിനു മുൻപാകെ പൊലീസുകാരുടെ അനുചിതമായ പെരുമാറ്റത്തിൽ ഞെട്ടലിലാണ്  താനെന്നും രജനി.

സെൽഫോൺ ഷോപ്പിന്റെ ബിസിനസ്സ് സമയത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ പി ജയരാജും മകൻ ഫെന്നിക്സും ജൂൺ 23 ന് കോവിൽപട്ടിയിലെ ഒരു ആശുപത്രിയിൽ വെച്ച് മരിച്ചു. സാത്താങ്കുളം പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ കഠിനമായി മർദ്ദിച്ചുവെന്നും അതാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിച്ചു. .

“# സത്യമാ വിടവേ കൂടാത് (സത്യമായും വെറുതെ വിടരുത്,”) ഒരു ട്വീറ്റിൽ തമിഴ്നാടിനെ നടുക്കിയ സംഭവത്തെക്കുറിച്ച് താരം പറഞ്ഞു, തമിഴിലെ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

“പിതാവിനെയും മകനെയും ക്രൂരമായി പീഡിപ്പിച്ചതിനെ മാനവികത മുഴുവൻ എതിർത്തപ്പോൾ, ചില പോലീസുകാർ (ജുഡീഷ്യൽ) മജിസ്‌ട്രേറ്റിന് മുന്നിൽ പെരുമാറിയതും സംസാരിച്ചതും എന്നെ ഞെട്ടിച്ചു. ബന്ധപ്പെട്ട എല്ലാവർക്കും ഉചിതമായ ശിക്ഷ ലഭിക്കണം. ഒരു കാരണവശാലും അവരെ വെറുതെ വിടരുത്, “അദ്ദേഹം പറഞ്ഞു.

കോടതി നടപടികളിലെ പോലീസ് നിസ്സഹകരണം കാരണം ഒരസാധാരണ വിധിയിലൂടെ  റവന്യൂ ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിൽ നിയോഗിച്ച്  മരണത്തെക്കുറിച്ച് അന്വേഷിക്കാനും രേഖകൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും സ്റ്റേഷനിൽ നിന്ന് ശേഖരിക്കാനും ഹൈക്കോടതി തൂത്തുക്കുടി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിക്ക് നിർദേശം നൽകിയിരിക്കുകയാണ്.