Thursday, March 19, 2026

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായി

തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ അറസ്റ്റിലായി.രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ...

ലാല്‍ സാര്‍ അഭിനയിച്ചാല്‍ മതി,തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ പ്രതിഷേധിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍;മോഹന്‍ലാലിന് മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ്‌കുമാര്‍

തിരുവനന്തപുരം:നടന്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവര്‍' ചര്‍ച്ചയിലാണ് വിമല്‍കുമാറിന്റെ പ്രതികരണം.മോഹന്‍ലാല്‍ പൊതു സമൂഹത്തിന്റെ സ്വത്താണ്.അദ്ദേഹത്തെ...

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി:ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരടങ്ങിയ സമിതിയുടേതാണ് തീരുമാനം. രണ്ട് വര്‍ഷമാണ്...

ശാസ്ത്രത്തെക്കൂടി ഹൈന്ദവവത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി;അക്ഷയത്രിതീയ,ബാധ ഒഴിപ്പിക്കല്‍,ഓജോബോര്‍ഡ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ കേരളത്തിലും വ്യാപകം

കൊല്ലം:ശാസ്ത്രത്തെക്കൂടി ഹൈന്ദവവത്ക്കരിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്. അക്ഷയത്രീതീയ,ബാധ ഒഴിപ്പിക്കല്‍,കമ്പ്യൂട്ടര്‍ ജാതകം, ഓജോ...

മോഹന്‍ലാല്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപിയെന്ന് എംടി രമേശ് ;കേരളത്തില്‍ ജയിക്കാന്‍ കേന്ദ്രനേതാക്കളുടെ ആവശ്യമില്ല

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപി ആയിരിക്കുമെന്ന് എംടി രമേശ്. എന്നാല്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതേവരെ നടന്നിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു.ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി...

ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്:ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നതില്‍ യോജിപ്പില്ലെന്നു കെ.മുരളീധരന്‍ എംഎല്‍എ.ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എം എല്‍ എ മാര്‍ക്കും താല്‍പര്യമില്ലെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി...

ഭീമ കൊരേഗാവ് സംഘര്‍ഷം:ആനന്ദ് തെല്‍ത്തുംബഡേയെ അറസ്റ്റ് ചെയ്തു

പുണെ:ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദളിത് ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു.മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്.പുലര്‍ച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ...

പോലീസില്‍ വന്‍ അഴിച്ചു പണി;അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം:പോലീസില്‍ വന്‍ അഴിച്ചു പണി.അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി.53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ...

ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി;സെനഗലില്‍നിന്നും അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും

കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ച് പിടിയിലായ രവി പൂജാരിയെ അഞ്ചു ദിവസത്തിനകം ഇന്ത്യയിെലത്തിക്കും. കര്‍ണാടകത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ...

കേരള -കര്‍ണ്ണാടക അതിര്‍ത്തിയിലെ നരഭോജിക്കടുവയെ പിടി കൂടി; കടുവയെ കാണിക്കാത്തതിന് നാട്ടുകാര്‍ പ്രതിഷേധിച്ചു

മാനന്തവാടി:കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുപേരെ കടിച്ചു കൊന്ന നരഭോജിക്കടുവയെ പിടികൂടി.കര്‍ണ്ണാടക വനപാലകരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുമുള്‍പ്പെടെ പ്രത്യേക ദൗത്യസംഘം അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടിയത്.മയക്കു വെടിവെച്ചശേഷം വലയിലാക്കി കൂട്ടിലേക്ക് മാറ്റി കടുവയെ...