Thursday, March 19, 2026

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ കക്ഷിയോഗത്തിനു തയ്യാറെന്നു മുഖ്യമന്ത്രി;ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിനുള്ള ഗൂഢപദ്ധതി പോലീസ് തടഞ്ഞു

തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറെന്നു നിയമസഭയില്‍ മുഖ്യമന്ത്രി.അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യോത്തരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് യുഡിഎഫ് ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നറിയിച്ചത്. കേരളത്തിന്റെ ഇതുവരെയുള്ള...

ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി;ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതിലും അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ഒരേ മനസ്സെന്നും...

തൃശൂര്‍:ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരള സംസ്‌കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായതെന്നും എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും...

ശബരിമല സര്‍വീസ് നേട്ടമുണ്ടാക്കി;ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കുമെന്നു കെഎസ്ആര്‍ടിസി

തിരുവനന്തപുരം:ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കുമെന്നു കെഎസ്ആര്‍ടിസി.ശബരിമല സീസണാണ് കെ എസ് ആര്‍ ടി സിക്ക് വലിയ നേട്ടമായത്.ഒപ്പം ജീവനക്കാരെ വെട്ടിക്കുറച്ചതും ചെലവുചുരുക്കലും വരുമാനം വര്‍ധിക്കാന്‍ ഇടയാക്കി. ...

ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതികള്‍ കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

കൊച്ചി:ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ ഐ.ആര്‍.ഇ.പി. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലായി ഇനി കൊച്ചിയിലേക്കെത്തുമെന്നും മോദി പറഞ്ഞു.എന്‍ഡിഎ...

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 40 പേര്‍ മരിച്ചു; 300 -ാളം പേരെ കാണാതായി

ബ്രസീലിയ:ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 40 പേര്‍മരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.282...

അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം;നമ്പി നാരായണന്റെ പുരസ്‌കാരം മലയാളിക്കു കിട്ടിയ അംഗീകാരം

കൊച്ചി:അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം.നമ്പി നാരായണന് പദ്മശ്രീ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെയാണ് മന്ത്രിയുടെ പരോക്ഷ പ്രസ്താവന.ഈ അവാര്‍ഡ് വിവാദമാക്കാതെ ആഘോഷിക്കണം.നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ...

ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് അമൃതാനന്ദമയിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്നും പങ്കെടുത്തത് അവരുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തേ നടത്തിയിരുന്നെങ്കിലും അതില്‍...

ചൈത്ര തെരേസ ജോണിനെ ഡിസിപി സ്ഥാനത്തുനിന്നും മാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെ ഡിസിപി സ്ഥാനത്തു നിന്ന് മാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന്് പ്രതിപക്ഷ നേതാവ് രമേശ്...

പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് വിമര്‍ശനം:താന്‍ കൊടുത്ത കേസിലെ പ്രതിയായ സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം:തനിക്ക് പദ്മഭൂഷണ്‍ ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍. താന്‍ കൊടുത്ത കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും സുപ്രീംകോടതി പറഞ്ഞത് സെന്‍കുമാറിന് ബോധ്യപ്പെട്ടിട്ടില്ലെന്നും നമ്പി നാരായണന്‍. ആരോപണങ്ങള്‍ അപ്രസക്തമാണ്.സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.പൊലീസിന്റെ...

എഴുത്തുകാരി ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

ദില്ലി:വിഖ്യാത എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് പുരസ്‌കാരം നിരസിച്ചതിനു കാരണമായി ഗീത മെഹ്ത...