മല കയറാനെത്തിയ രണ്ടു യുവതികള്‍ കൂടി മടങ്ങി; പോലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോഥാനകേരളം കൂട്ടായ്മ
നിലയ്ക്കല്‍:മണ്ഡലകാലം തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ രണ്ടു യുവതികള്‍ കൂടി ശബരിമല ദര്‍ശനം നടത്താനാവതെ തിരിച്ചിറങ്ങി.ഒരു തവണ എത്തിയിട്ട് പ്രതിഷേധത്തേത്തുടര്‍ന്ന് മടങ്ങിപ്പോയ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്നും തിരിച്ചുപോയത്.ശബരിമല ദര്‍ശനം നടത്താനുള്ള അവസാന...
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ല;ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്ന് നടന്‍ പ്രകാശ് രാജ്
ബംഗളൂരു:രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്.ഒരിക്കലും ഒരു
രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര...
കൊല്ലത്ത് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ തന്നെയെന്ന് ആര്‍ എസ് പി
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി.കൊല്ലത്ത് സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.എംപി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന
ത് മികച്ച പ്രവര്‍ത്തനങ്ങളാണെന്നും...
എസ്.ബി.ഐ. ഓഫീസ് ആക്രമണം:3 എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കൂടി സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം:ദേശീയ പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച തിരുവനന്തപുരം എസ്.ബി.ഐ. ഓഫീസ് ആക്രമിച്ച
കേസില്‍ റിമാന്‍ഡിലായ 3 എന്‍ജിഒ യൂണിയന്‍ നേതാക്കളെ കൂടി സസ്പെന്‍ഡ് ചെയ്തു.എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു ജില്ലാ നേതാക്കളായ...
51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇവരില്‍ ഭൂരിഭാഗവും ആന്ധ്രാ ഗോവ,തമിഴ്‌നാട് സ്വദേശികളാണ്. യുവതികളുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.പേരും ആധാര്‍ കാര്‍ഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ്...
ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ;51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അതു ചെയ്യണമെന്നും
കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന്...
പ്ലാസ്റ്റിക് പതാകകളുടെ നിര്‍മ്മാണവും വില്‍പ്പനയും സര്‍ക്കാര്‍ നിരോധിച്ചു
തിരുവനന്തപുരം:ഇനി മുതല്‍ പ്ലാസ്റ്റിക് പതാകകള്‍ വേണ്ട.റിപ്പബ്ലിക് ദിനാഘോഷത്തിനായി പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക നിര്‍മിക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ പതാക വില്‍ക്കാതിരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
...
ബിഗ്‌ബോസ് പ്രണയം ‘ഗെയിമല്ല’;പേളിയുടേയും ശ്രീനിഷിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം:ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായിരുന്ന ബിഗ്‌ബോസ ഏറ്റവുംമധികം ചര്‍ച്ചയായത് ഒരു പ്രണയത്തിന്റെ പേരിലായിരുന്നു.അവതാരകയും നടിയുമായ പേളീ മാണിയും സീരിയല്‍ നടനായ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം.ആദ്യ ഘട്ടത്തില്‍ കാര്യമായ ചലനമുണ്ടാക്കാതെ കടന്നുപോയ റിയാലിറ്റി ഷോ...
ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം:മുഖ്യ പ്രതി ബോബിന്‍ പിടിയില്‍
ഇടുക്കി:ഇടുക്കി പൂപ്പാറ നടുപ്പാറ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ബോബിന്‍ പിടിയിലായി.തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പ്രതിയെ മധുരയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.ഇയാളെ നാളെ എസ്‌റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
...
തൃശ്ശൂര്‍ മാന്നാമംഗലം പള്ളിയില്‍ സംഘര്‍ഷം:ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
തൃശൂര്‍:തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്.വധശ്രമം,കലാപശ്രമം...

















