Wednesday, March 18, 2026

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടം:10 അയ്യപ്പഭക്തര്‍ മരിച്ചു;5 പേര്‍ക്കു പരുക്ക്

തിരുച്ചി:തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു.തെലുങ്കാന സ്വദേശികളാണ് മരിച്ചത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാന്‍ തിരുമയത്ത് വച്ച് എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ...

കേന്ദ്ര നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി;കലാപമുണ്ടാക്കുന്നത് ബിജെപിയും ആര്‍എസ്എസും;ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ല

തിരുവനന്തപുരം:ഹര്‍ത്താല്‍ അതിക്രമത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്ര നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ഭീഷണിയുയര്‍ത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവര്‍ക്ക് ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി മറുപടി...

സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കൂട്ട അറസ്റ്റ്;ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനസര്‍ക്കാനിതിരെ വലമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കൂട്ടത്തോടെ കേസെടുത്തതെന്നും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇതിനെതിരെ ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ...

പാര്‍ലമെന്റില്‍ കളവ് പറഞ്ഞ നിര്‍മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്‌സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന് പാര്‍ലമെന്റില്‍ കളവ് പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു രൂപയുടെ...

സ്ത്രീകളെ സ്വാഗതം ചെയ്ത് അഗസ്ത്യാര്‍കൂടം;രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം:അഗസ്ത്യാര്‍കൂടവും ഇനി സ്ത്രീകള്‍ക്ക് അന്യമല്ല.ശബരിമലയ്ക്കു പിന്നാലെ സ്ത്രീപ്രവേശനം അനുവദിക്കാത്ത അഗസ്ത്യാര്‍കൂടത്തിലും നടന്നുകയറാന്‍ നിയമത്തിന്റെ കൂട്ടുപിടിച്ച സ്ത്രീക്കൂട്ടായ്മ വിജയം കാണുകയായിരുന്നു.ആദ്യമായി അഗസ്ത്യാര്‍കൂടത്തിലേക്ക് കയറാന്‍ ഇന്ന് രജിസ്റ്റര്‍ ചെയ്ത 4,100 പേരില്‍ നിരവധി സ്ത്രീകളുമുണ്ട്.ജനുവരി 14...

വിജയ്മല്യയെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ:പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈ പ്രത്യേക കോടതിയാണ് വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ്...

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍

തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് തിരുവനന്തപുരം ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് പ്രവീണ്‍.ഇയാള്‍ ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.ഹര്‍ത്താല്‍ ദിനത്തില്‍ നാല് ബോംബുകള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കും...

കേരളത്തിലെ പൊലീസും ആഭ്യന്തര വകുപ്പും പരാജയം;കലാപങ്ങള്‍ക്കു സിപിഎം പച്ചക്കൊടി കാട്ടുന്നു:രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ കലാപങ്ങള്‍ക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട്...

‘കൗരവര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കള്‍,രാവണന് 24 തരം വിമാനങ്ങളും ലങ്കയില്‍ എയര്‍പോര്‍ട്ടുകളും’;അവകാശവാദവുമായി ആന്ധ്രാ സര്‍വകലാശാല വിസി

ജലന്ദര്‍:കൗരവര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവുമായി ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ജി നാഗേശ്വര്‍ റാവു.ഒരു അമ്മയില്‍ നിന്ന് നൂറ് കൗരവ...

‘സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണോ?തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്’- രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

തിരുവനന്തപുരം:ശബരിമല തന്ത്രി ബ്രാഹ്മണന്‍ അല്ല ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി സുധാകരന്‍.യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയതിനെതിരെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. 'സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി...