Tuesday, March 17, 2026

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്നതിനാട് യോജിപ്പില്ല:വനിതാ മതിലിനെതിരെ സമസ്ത

കോഴിക്കോട്:വനിതാമതിലിലിനെതിരെ വിമര്‍ശനവുമായി സമസ്ത.സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.സ്ത്രീകളെ മതത്തിന്റെ പരിധിക്കപ്പുറത്ത് കൊണ്ടുവരുന്നത്...

വനിതാമതില്‍ ഇന്ന്;50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

തിരുവനന്തപുരം:വനിതാമതില്‍ ഇന്ന്.വൈകിട്ട് 4 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍.50 ലക്ഷം വനിതകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം...

ആഘോഷലഹരിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് കേരളം

തിരുവനന്തപുരം:നൂറ്റാണ്ടിലെ മഹാപ്രളയമുള്‍പ്പെടെ 2018 നല്‍കിയ മുറിവുകള്‍ ബാക്കിയാവുമ്പോഴും എല്ലാം മറന്ന് കേരള ജനത പുതുവര്‍ഷത്തെ വരവേറ്റു.സംസ്ഥാനത്തൊട്ടാകെ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുതുവല്‍സര പരിപാടികള്‍ നടത്തിയില്ല. ...

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 120 രൂപ 50 പൈസ കുറച്ചു

ന്യൂഡല്‍ഹി:പാചകവാതകത്തിന്റെ വില കുറച്ചു കേന്ദ്രസര്‍ക്കാര്‍.സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 120 രൂപ 50 പൈസയാണ് കുറച്ചത്.സബ്‌സിഡി സിലിണ്ടറിന് 5.91 രൂപയും കുറച്ചു.ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്.തുടര്‍ച്ചയായി ആറ് തവണ...

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

ഭുവനേശ്വവര്‍:ഒഡീഷയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു.കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ചില്‍ വച്ചായിരുന്നു അപകടം. ...

സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍:സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാത ത്തേതുടര്‍ന്നായിരുന്നു മരണം.സീന ഭാസ്‌കറാണ് ഭാര്യ. ...

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി;സനലിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റ് പടിക്കല്‍ 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് വിജി സമരം അവസാനിപ്പിച്ചത്....

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി നടന്നില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്;ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.ആരും വ്യക്തിപരമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ തുറമുഖ വകുപ്പു മന്ത്രി...

പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങള്‍:ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കും

തിരുവനന്തപുരം:ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കും.മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ...

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല;വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്:മുത്തലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല.വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരണമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ...