Tuesday, March 17, 2026

പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്ന് യൂത്ത് ഫ്രണ്ട് എം

കോട്ടയം:യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്ന് യൂത്ത് ഫ്രണ്ട് എം.യുഡിഎഫിലേക്ക് പി സി ജോര്‍ജിനെ തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള യൂത്ത് ഫ്രണ്ടിന്റെ കുറിപ്പിലാണ്...

കമ്മ്യൂണിസ്റ്റുകാരെന്ന് നടിക്കുന്നവര്‍ സ്വതന്ത്ര ചിന്തയെ ഭയക്കുന്നവര്‍;മതിലിനൊപ്പമല്ല മഞ്ജുവിനൊപ്പമെന്ന് ജോയ്മാത്യു

തിരുവനന്തപുരം:വനിതാമതിലില്‍ നിന്നും പിന്‍മാറിയ മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടനും സംവിധായകനുമായ ജോയ്മാത്യു.മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടിസൈബര്‍ അടിമകള്‍ എഴുതി വെക്കുന്ന വൃത്തികേടുകള്‍ കാണുബോള്‍ മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് സൈബര്‍ സഖാക്കളെന്നും ജോയ്മാത്യു വിമര്‍ശിക്കുന്നു.തന്റെ ഫേസ്ബുക്ക്...

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് നിരോധനം.നിലവില്‍ വിപണിയില്‍ ലഭിക്കുന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണകളാണ് നിരോധിച്ചത്. എല്ലാം സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്.പരിശോധനയില്‍ മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉദ്പാദനം,സംഭരണം,വിതരണം,വില്‍പന എന്നിവ നിരോധിച്ചുകൊണ്ട്...

വനിതാമതിലില്‍ നിന്നും പിന്‍മാറ്റം;മഞ്ജു വാര്യര്‍ ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയതെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം:വനിതാമതിലില്‍നിന്നും മഞ്ജുവാര്യര്‍ പിന്‍മാറിയതിനെതിരെ മന്ത്രി ജി സുധാകരന്‍.മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയതാണെന്നും അത് മാറ്റേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്‌നമാണ് വനിതാമതിലില്‍ നിന്നും പിന്‍മാറിക്കൊണ്ടുള്ള അവരുടെ പുതിയ...

പുതുതായി നിയമിക്കുന്നവര്‍ക്ക് പരിശീലനം വേണമെന്ന് കെഎസ്ആര്‍ടിസി;രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയമിക്കണമെന്ന് കോടതി

തിരുവനന്തപുരം:പരിശീലനം നടത്താതെ കണ്ടക്ടര്‍മാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആര്‍ടിസിയുടെ വാദം തള്ളി കോടതി.പരിശീലനം ആവശ്യമില്ലെന്നു പറഞ്ഞ കോടതി പിഎസ്‌സി പട്ടികയില്‍ നിന്നും രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയമിക്കണമെന്ന ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു.ജീവനക്കാരുടെ ഹര്‍ജി പിന്നീട്...

ട്രാന്‍സ് ജെന്ററുകള്‍ മലകയറി; പ്രതിഷേധങ്ങളില്ലാതെ ദര്‍ശനം നടത്തി മടങ്ങി

പമ്പ:ട്രാന്‍സ് ജെന്ററുകള്‍ മലകയറി.കഴിഞ്ഞദിവസം ശബരിമലയിലെത്തിയശേഷം പോലീസ് ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചുപോയ തൃപ്തി ഷെട്ടി,അനന്യ,രെഞ്ചു,അവന്തിക എന്നിരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാലു മണിയോടെ പുറപ്പെട്ട സംഘം പത്ത് മണിയോടെ ശബരിമല ദര്‍ശനത്തിന് ശേഷം...

കുട്ടനാട് ബേക്കറിയില്‍ സ്‌ഫോടനം; കടയുടെ നാലു ഷട്ടറുകള്‍ തകര്‍ന്നു

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയില്‍ സ്‌ഫോടനമുണ്ടായി.സ്‌ഫോടനത്തില്‍ കടയുടെ നാലു ഷട്ടറുകള്‍ പൂര്‍ണ്ണമായും തകരുകയും ഭിത്തി ഇളകിപ്പോവുകയും ചെയ്തു.രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.കിലോമീറ്ററുകളോളം ദൂരം സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന്...

താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍:കെഎസ്ആര്‍ടിസിയില്‍ രൂക്ഷമായ പ്രതിസന്ധി;സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍  കെഎസ്ആര്‍ടിസിയെ  വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇന്നലെമാത്രം അഞ്ഞൂറിനുമേല്‍ സര്‍വ്വീസുകള്‍ മുടങ്ങി.ഇന്ന് അതിലേറെ സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി.മുഴുവന്‍ താല്‍കാലിക ജീവനക്കാരെയും...

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കമല്‍ നാഥ്;കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളില്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. കൂടാതെ തൊഴിലവസരങ്ങളുടെ 70...

വര്‍ക്കലയില്‍ രണ്ടു വയസ്സുകാരന്റെ മരണം:അമ്മയും കാമുകനും അറസ്റ്റില്‍

വര്‍ക്കല:വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയും കാമുകനും പൊലീസ് പിടിയില്‍.ഏകലവ്യന്‍ എന്ന കുട്ടിയെ ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അമ്മ ഉത്തരയേയും കാമുകന്‍ രജീഷിനേയും അറസ്റ്റ് ചെയ്തത്.ഇരുവരേയും വര്‍ക്കല പോലീസ് ചോദ്യം...