Tuesday, March 17, 2026

മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം;വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: വനിതാമതിലിനും സര്‍ക്കാരിനുമെതിരെ  എന്‍എസ് എസ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍.വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്നും വനിതാമതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ തിരുവനന്തപുരത്ത്...

കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ

തിരുവനന്തപുരം:കവിയൂര്‍ കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ.മൂത്തമകളെ അച്ഛനാണ് പീഡിപ്പിച്ചതെന്നതിന് തെളിവില്ലെന്നും സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലെന്നും സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. കവിയൂരില്‍ അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുടെയും അത്മഹത്യക്കു കാരണം...

കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;എംപാനല്‍ ജീവനക്കാരെ ഇന്ന് തന്നെ പിരിച്ചു വിടണമെന്ന് ഉത്തരവ്

കൊച്ചി:കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്നു തന്നെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി.ഇന്ന് മുതല്‍ ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.നാളെ ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി...

കരിക്കകത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇര്‍ഫാന്‍ മരണത്തിനു കീഴടങ്ങി

തിരുവനന്തപുരം:കരിക്കകത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇര്‍ഫാന്‍ (11) മരണത്തിനു കീഴടങ്ങി. ശരീരം തളര്‍ന്ന് ചികില്‍സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. 2011 ഫെബ്രുവരി 17 നായിരുന്നു കരിക്കകം ബസ് അപകടം.സ്‌കൂള്‍വാന്‍ പാര്‍വ്വതി പുത്തനാറിലേക്ക് മറിഞ്ഞാണ്...

വനിതാമതിലിനെതിരെ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് ധര്‍ണ്ണ

തിരുവനന്തപുരം:വനിതാമതിലിനെതിരായ പ്രക്ഷോഭത്തിന് ഇന്ന് യുഡിഎഫ് തുടക്കമിടും. ജില്ലാകേന്ദ്രങ്ങളിലാണ് ധര്‍ണ്ണ. സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പൊതു ഫണ്ട് ചിലവിട്ട് വനിതാ മതില്‍ സംഘടിപ്പിക്കുന്ന...

കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ഇന്ന് ജോലി നഷ്ടമാകും; പ്രതിസന്ധി രൂക്ഷമെന്ന്...

തിരുവനന്തപുരം:കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ഇന്ന് ജോലി നഷ്ടപ്പെടും. ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 കണ്ടക്ടമാരെയാണ് ഇന്ന് പിരിച്ചുവിടുന്നത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കണ്ടക്ടര്‍മാരെ പിരിച്ച്...

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു

ശ്രീലങ്ക:റനില്‍ വിക്രമസിംഗെ വീണ്ടും ശീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .മഹിന്ദ രജപക്‌സെയെ മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. 2015ല്‍ അധികാരത്തിലെത്തിയ റനില്‍ വിക്രമസിംഗെയെ...

കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചി:ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബുവാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്. ഇവരുടെ ഡ്രൈവര്‍...

ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി;സത്യപ്രതിജ്ഞ നാളെ

റായ്പൂര്‍:ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തെരഞ്ഞെടുത്തു. പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. സത്യപ്രതിജ്ഞ നാളെ നടക്കും. ഹൈക്കമാന്റ് താല്‍പര്യ പ്രകാരം താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കാനുള്ള...

പികെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു

ദില്ലി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ എംഎല്‍എ പി കെ ശശിക്കെതിരായ  സംസ്ഥാനകമ്മിറ്റിയുടെ  നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ പാര്‍ട്ടിയുടെ പ്രാഥമീകാംഗത്വത്തില്‍നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ശരി വെച്ചത്. നടപടി പുന:പരിശോധിക്കണമെന്ന...