കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ല;ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കണ്ണൂര്‍:കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം.കീഴാറ്റൂര്‍ വയലിലൂടെ തന്നെ റോഡ് പോകുമെന്നാണ് ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം.ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം.
കീഴാറ്റൂരില്‍ വയല്‍...
ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30വരെ നീട്ടി;പമ്പയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട:സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30വരെ നീട്ടി.ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുമെന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും പോലീസും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ്...
ശബരിമലയിലെ സുരക്ഷാച്ചുമതല പുന:ക്രമീകരിച്ചു;യതീഷ്ചന്ദ്രയേയും ഹരിശങ്കറിനേയും മാറ്റി
തിരുവനന്തപുരം:ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു.വിവാദനായകനായ എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയില്‍നിന്നും മാറ്റി പകരം എസ്. മഞ്ജുനാഥിനെ നിയമിച്ചു.തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ആ...
ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു
റോം:പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു.അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയയെത്തുടര്‍ന്ന് 15 വര്‍ഷത്തോളമായി ബെര്‍ട്ടലൂച്ചി വീല്‍ച്ചെയറില്‍ കഴിയുകയായിരുന്നു. ഇറ്റാലിയന്‍ 'ന്യൂ വേവ് സിനിമ'യുടെ മുഖ്യ ശില്‍പികളില്‍ ഒരാളാണ്...
വനിതാ നേതാവിന്റെ ലൈംഗീകാതിക്രമ പരാതി:പികെ ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ
ലൈംഗീകാതിക്രമ പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ.ശശിയെ സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന സമിതിയാണ് നടപടിയെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ ലൈംഗീകാരോപണമെന്ന പരാതി അന്വേഷണ കമ്മിഷന്‍...
കെ.എം.ഷാജി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദായി;നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല
തിരുവനന്തപുരം:ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദായി.നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പ്രത്യേക ബുള്ളറ്റിനിലൂടെയാണ് കെ.എം.ഷാജിയുടെ അംഗത്വം റദ്ദാക്കിയതായി അറിയിച്ചത്.ഇതോടെ
നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാവില്ല.
അയോഗ്യനാക്കിയ വിധിക്കെതിരെ കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ...
പി.കെ.ശശിക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും; വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം:ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്.നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങിയേക്കും.ലൈംഗിക പീഡനം എന്നത് മോശമായ പെരുമാറ്റം...
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം;ജയില്‍ മോചനം ശബരിമല കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രം
കണ്ണൂര്‍:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം.കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പല...
വീണ്ടും സാക്ഷി മൊഴിയില്‍ വൈരുദ്ധ്യം;ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങുന്നതു കണ്ടെന്നു ചവറ സ്വദേശി
തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല.കഴിഞ്ഞദിവസം പോലീസിനു ലഭിച്ച സാക്ഷിമൊഴികളില്‍ നിന്നും വ്യത്യസ്ഥമായ വെളിപ്പെടുത്തല്‍ നടത്തിയത് ചവറ സ്വദേശിയാണ്.ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ബാലഭാസ്‌കറിന്...
മന്ത്രി മാത്യു ടി തോമസ് രാജിവച്ചു;ഒരിക്കലും വലത്തേക്കു ചരിയില്ല;പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും മാത്യു ടി തോമസ്
തിരുവനന്തപുരം:ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു.രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും താന്‍ പാര്‍ട്ടിയോ...

















