Sunday, March 15, 2026

ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്ന് ഹൈക്കോടതി;ഐജിക്കും എസ് പിക്കും രൂക്ഷവിമര്‍ശനം

കൊച്ചി:ശബരിമലയില്‍ ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും ഭക്തര്‍ക്ക് ഒറ്റയായോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും എ.ജിയോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണം.നിരോധനാജ്ഞ...

ശബരിമല സംഘര്‍ഷം:കെ.സുരേന്ദ്രനും അറസ്റ്റിലായ 71 പേര്‍ക്കും ജാമ്യം അനുവദിച്ചു;രണ്ടുമാസം റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി

പത്തനംതിട്ട:ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി നേതാവ് കെ.സുരേന്ദ്രനും മറ്റ് 72 പേര്‍ക്കും പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു.ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്,50,000 രൂപയുടെ വീതം ആള്‍ ജാമ്യം...

ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി:ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് വിശദീകരണം നല്‍കണം.ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട്...

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലില്‍ ജനനേന്ദ്രിയം മുറിച്ചനിലയില്‍ കണ്ടെത്തി

കട്ടപ്പന:പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജനനേന്ദ്രിയം മുറിച്ചനിലയില്‍ കണ്ടെത്തി.കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)നെയാണ് പീരുമേട് സബ് ജയിലിലെ സെല്ലില്‍ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

എംഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നെ:വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എംഐ ഷാനവാസ് (67) അന്തരിച്ചു.പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച്...

സന്നിധാനത്ത് പ്രതിഷേധം:അറസ്റ്റിലായ ദേവസ്വംബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

സന്നിധാനം:ശബരിമല സന്നിധാനത്ത് കഴിഞ്ഞദിവസം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്‌പെന്റ് ചെയ്തത്.കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്...

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത;ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്. നാളെ സംസ്ഥാനത്തുടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും...

ശബരിമലയിലെ സംഘര്‍ഷം:അറസ്റ്റിലായ ആര്‍എസ്എസ് നേതാവിനെ ജോലിയില്‍നിന്നും സസ്‌പെന്റു ചെയ്തു

തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ശബരിമല കര്‍മസമിതി കണ്‍വീനറും എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുമുള്ള രാജേഷിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ്...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം

ദില്ലി:ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റില്‍ വച്ച് മുളകുപൊടി ആക്രമണം.ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ ചേംബറിന് പുറത്ത് കാത്തുനിന്ന ഒരാള്‍ കയ്യിലിരുന്ന പേപ്പര്‍ മുഖ്യമന്ത്രിക്കു നല്‍കി.തുടര്‍ന്ന് കാല്‍ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി...

അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്:തീരുമാനം ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മല്‍സര രംഗത്തില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുഷ്മ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്നല്ല തന്റെ തീരുമാനത്തിന്റെ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു....