Sunday, March 15, 2026

‘സര്‍ക്കാര്‍’ ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: നടന്‍ വിജയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും; വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുമെന്ന്...

ചെന്നൈ:തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് തകര്‍ത്തു മുന്നേറുന്ന നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരിനെതിരെ വാളോങ്ങി തമിഴ്‌നാട് സര്‍ക്കാര്‍.'സര്‍ക്കാര്‍' സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്റെ അഭിപ്രായം.സമൂഹത്തില്‍...

ശബരിമല വിഷയത്തിലെ വിവാദ പ്രസംഗം:ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്:ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദപ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്.യുവമോര്‍ച്ച യോഗത്തില്‍ മതവികാരം ഇളക്കിവിടുന്നതരത്തില്‍ നടത്തിയ...

സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;പരിക്കേറ്റുകിടന്ന സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്ന് സഹോദരി

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല റോഡിലിടിച്ച് രക്തസ്രാവമുണ്ടാവുകയായിരുന്നു.സനലിന്റെെ വലതുകയ്യുടെ എല്ലിനും...

പികെ ശശിക്കെതിരായ നടപടി വൈകുന്നു; ലൈംഗീകപീഡന പരാതി നല്‍കിയ വനിതാ നേതാവ് വീണ്ടും യച്ചൂരിക്ക് കത്തയച്ചു

തിരുവനന്തപുരം:ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ.ശശിക്കെതിരായ ലൈംഗീകപീഡനപരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വനിതാനേതാവ് വീണ്ടും യച്ചൂരിക്ക് കത്തയച്ചു.ശശിയുടെ സംഭാഷണമുള്ള ഓഡിയോ ടേപ്പ് തെളിവായി ഒപ്പം ചേര്‍ത്താണ് കത്തയച്ചിരിക്കുന്നത്.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പരാതിയില്‍നിന്നും പിന്‍മാറാന്‍ സമ്മര്‍ദ്ദംചെലുത്തിയതായും...

നെയ്യാറ്റികരയിലെ സനലിന്റെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍;വാഹനമിടിച്ച സനല്‍ അരമണിക്കൂര്‍ രക്തംവാര്‍ന്ന് റോഡില്‍ക്കിടന്നു

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ച് തള്ളിയിട്ട് മരണം സംഭവിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. വാഹനമിടിച്ച് പരിക്കേറ്റ സനല്‍ അരമണിക്കൂറോളം റോഡില്‍ ചോരവാര്‍ന്ന് കിടന്നതായും പീന്നീടാണ് സനലിനെ നെയ്യാറ്റിന്‍കര...

എം.ഐ.ഷാനവാസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ചെന്നൈ:എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍.ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണറിയുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി...

ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് കത്തി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ:ഹരിപ്പാട് ദേശീയ പാതക്ക് സമീപം ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് കത്തി എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു.ചെങ്ങന്നൂര്‍ മുളക്കഴ കിരണ്‍ നിവാസില്‍ കൃഷ്ണന്റെ മകനുമായ കിരണ്‍ കൃഷ്ണന്‍ (22) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗ്...

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ചേക്കേറാം;തമ്പാനൂരിലെ ‘എന്റെ കൂടി’ലേക്ക്

തിരുവനന്തപുരം:ഇനി തിരുവനന്തപുരത്ത് ആശ്രയമില്ലാതെ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാം.അതും സൗജന്യമായി.തമ്പാനൂരില്‍ ഇന്നു മുതല്‍ അതിനായി 'എന്റെ കൂട്' തുറന്നിടുകയാണ്.നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹിക...

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ‘മക്കള്‍ നീതി മയ്യം’തയ്യാറെന്ന് കമലഹാസന്‍

ചെന്നൈ:തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' തയ്യാറായിക്കഴിഞ്ഞുവെന്ന് നടന്‍ കമല്‍ഹാസന്‍.അറുപത്തിനാലാം ജന്‍മദിനത്തിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രഖ്യാപനമുണ്ടായത്.            'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന്...

സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

പത്തനംതിട്ട:ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ പ്രായതം സംശയിച്ച് തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്.വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ...