Sunday, March 15, 2026

ഐജി മനോജ് എബ്രഹാമിനെതിരെ ‘പൊലീസ് നായ’പ്രയോഗം: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കൊച്ചി:ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസ്സെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ്സെടുത്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍...

തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളപായമില്ല; പ്രദേശവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ.വിഷപ്പുക ശ്വസിച്ച് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആളപായമില്ല.അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു.എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. ഫാക്ടറിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായി അധികൃതര്‍...

മുട്ടത്തറയിലെ ഭവന സമുച്ചയം മല്‍സ്യത്തൊഴിലാളികള്‍ക്കായി മുഖ്യമന്ത്രി സമര്‍പ്പിച്ചു;’പ്രതീക്ഷ’യിലേക്ക് 192 കുടുംബങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയമായ 'പ്രതീക്ഷ' മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു.വൈകിട്ട് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്‌ളാറ്റ്...

തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് നടി പാര്‍വ്വതി

മുംബൈ:തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് നടി പാര്‍വ്വതി.മുംബയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നടിയുടെ വെളിപ്പെടുത്തല്‍.അന്ന് സംഭവിച്ചതിനെപ്പറ്റി ബോധ്യമുണ്ടായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും പിന്നെയും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി:പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവച്ചു.അന്തര്‍ദേശീയ ടി.വി ഷോയുമായി ബന്ധപ്പെട്ട് മാസങ്ങളോളം വിദേശത്ത് നില്‍ക്കേണ്ടിവരുമെന്നതിനാലാണ് രാജി വച്ചതെന്നാണ് വിശദീകരണം.രാജിക്കത്ത് വാര്‍ത്താ വിതരണ...

രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനേയും താരതമ്യം ചെയ്തത് നാണം കെട്ട പരാമര്‍ശമെന്ന് മുല്ലപ്പള്ളി; ബല്‍റാമിനോട് കെപിസിസി വിശദീകരണം തേടി

തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയേയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വിടി ബലറാമിനോട് കെപിസിസി വിശദീകരണം തേടി.ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും അത് നാണംകെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍...

റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി:റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഫ്രാന്‍സില്‍ നിന്നും വാങ്ങിയ വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍,കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം.എന്നാല്‍ റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന...

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോദി രാജ്യത്തിന് സമര്‍പ്പിച്ചു;ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ പേര് ‘സ്റ്റാച്യു ഒഫ് യൂണിറ്റി’

വഡോദര:ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ ഉയരം കൂടിയതുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.നര്‍മ്മദാ നദിയിലെ സാധു തടത്തില്‍ നിര്‍മ്മിച്ച കൃത്രിമ...

കേന്ദ്രസര്‍ക്കാരുമായി ഭിന്നത:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.കേന്ദ്രത്തിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന.ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍...

മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍;ആത്മഹത്യയെന്ന് പ്രഥമിക നിഗമനം

തിരുവനന്തപുരം:മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍.തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കൈയിലെ...