Friday, March 13, 2026

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം.എം മണി:750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം;പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ ഹൗസുകളുടെ...

തൊടുപുഴ:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം എം മണി.750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്.പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചു.ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി.കേന്ദ്ര പൂളില്‍നിന്ന്...

അനാരോഗ്യമെന്ന കാരണം പറഞ്ഞ് പി.കെ ശശി എംഎല്‍എ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്:പീഡനപരാതിയില്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിച്ചതിനു പിന്നാലെ പി.കെ.ശശി എം.എല്‍.എ തന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.ഇന്ന് വൈകിട്ട് ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലേക്ക് അനാരോഗ്യം കാരണം എത്തില്ലെന്ന് സംഘാടകരെ അറിയിച്ചു.മറ്റു പൊതു പരിപാടികളും...

തനിക്കുണ്ടായ അപകടത്തില്‍ സംശയമുണ്ടെന്ന് ഹനാന്‍:ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ആരോപണം

കൊച്ചി:തന്നെ മനഃപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ഹനാന്‍.അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറയുന്നു.ഹനാന്‍ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ കശേരുവിന്...

പീഡന പരാതി പോലീസിന് നല്‍കാതെ മന്ത്രി അന്വേഷിക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ലാത്ത കാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ സിപിഎം മന്ത്രി എ.കെ.ബാലനെ ചുമതലപ്പെടുത്തിയതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്.പീഡന പരാതി പോലീസിന് നല്‍കാതെ മന്ത്രി അന്വേഷിക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ലാത്ത...

പികെ ശശിക്കെതിരായ പരാതി:എകെ ബാലനും പികെ ശ്രീമതിയും അന്വേഷണ കമ്മീഷന്‍;പ്രകോപനപരമായ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ശശിയോട് സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം:എംഎല്‍എ പികെ ശശിക്കെതിരായി വനിതാനേതാവ് നല്‍കിയ പീഡന പരാതിയില്‍ എകെ ബാലനേയും പികെ ശ്രീമതിയേയും അന്വേഷണ കമ്മീഷനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനമെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.പ്രാഥമിക...

ജലനിരപ്പ് കുറഞ്ഞു:ഇടുക്കി അണക്കെട്ടിലെ അവസാന ഷട്ടറും അടച്ചു

ഇടുക്കി:ജല നിരപ്പ് നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അവസാനത്തെ ഷട്ടറും അടച്ചു.പ്രളയത്തെത്തുടര്‍ന്ന് മഴയും കുറഞ്ഞതോടെ അണക്കെട്ടിലെ ഓരോ ഷട്ടറുകളായി അടച്ചിരുന്നു.2391 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ  പെയ്ത്‌  ജലനിരപ്പ്...

സ്ത്രീകള്‍ക്കെതിരായ അതിക്രമം പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല:പികെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് ബൃന്ദാ കാരാട്ട്;പാര്‍ട്ടിക്ക് തന്ന പരാതി പൊലീസിനെ...

ദില്ലി:പി.കെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കുമെന്നും പെണ്‍കുട്ടി പൊലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൃന്ദാ...

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും:ഇടുക്കിയിലെ ഭൗമപ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ജിയോളജിക്കല്‍ സര്‍വെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി

ഇടുക്കി:കാലവര്‍ഷം നാശംവിതച്ച ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിയില്‍ വിള്ളലുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി.സീനിയര്‍ ജിയോളജിസ്റ്റുകളായ സുലാല്‍,മഞ്ജു ആനന്ദ്,...

മോദിക്ക് മോഹന്‍ലാലിനെ കാണാം,പക്ഷേ കേരളത്തിലെ എംപിമാരെ കാണാന്‍ സമയമില്ല;പലതവണ അനുമതി തേടിയെങ്കിലും അവസരം നിഷേധിച്ചെന്ന് പി കരുണാകരന്‍ എംപി

കാസര്‍ഗോഡ്:നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇവരുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് പി.കരുണാകരന്‍ എംപി രംഗത്തെത്തിയിരിക്കുകയാണ്.പ്രളയക്കെടുതിയിലായ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിക്കാനായി കൂടിക്കാഴ്ചയ്ക്ക് പലതവണ അവസരം ചോദിച്ച എംപിമാരെ അവഗണിച്ചാണ്...

ഇന്ധനവില വര്‍ധന:തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു;ബിഎസ്പി ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കും

ന്യൂഡല്‍ഹി:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ്.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമം.അന്ന് രാജ്യത്തെ...