Friday, March 13, 2026

മണിയാര്‍ ഡാമിന് ഗുരുതരമായ തകരാര്‍ കണ്ടെത്തി:സംരക്ഷണഭിത്തികളില്‍ വിള്ളല്‍;പമ്പയുടെ തീരത്തുള്ളവര്‍ ആശങ്കയില്‍

കോന്നി:പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ കണ്ടെത്തി.പ്രളയത്തെത്തുടര്‍ന്നാണ് ഡാമിന്റെ സംരക്ഷണഭിത്തിയിലും ഷട്ടറുകള്‍ക്കു താഴെയും വിള്ളലുകള്‍ കണ്ടെത്തിയത്.മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് ഇതിലൂടെ വെള്ളം ചോരുന്നുണ്ട്.ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍...

മുഖ്യമന്ത്രി ചികിത്സക്കായി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും.ആഗസ്ത് 18ന് അമേരിക്കയിലേക്കു പോകാനിരുന്ന മുഖ്യമന്ത്രി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുയായിരുന്നു.മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി പോകുന്ന കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം.എന്നാല്‍ മുഖ്യമന്ത്രിപോകുമ്പോള്‍ പകരം...

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ നെതര്‍ലാന്റ്‌സും:സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യക്ക് കത്തു നല്‍കി

ദില്ലി:പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി സഹായവാഗ്ദാനവുമായി നെതര്‍ലന്റ്‌സും.കേരളത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് നെതര്‍ലാന്റ്‌സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തയച്ചു. പ്രളയ ബാധിത മേഖലകളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധസംഘത്തെ അയയ്ക്കാമെന്നാണ്...

സേലത്ത് വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു;30 പേര്‍ക്ക് പരിക്ക്

സേലം:സേലത്ത് സ്വകാര്യബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ ഒരുമണിയോടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസ് സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക്...

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രളയക്കെടുതിയെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടതിനാലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടാക്കണം:രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം:പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നല്‍കി.കൂടാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതിലുണ്ടായ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം...

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെളിവുണ്ടെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍; പ്രതിഷേധം തുടരുന്നു

മുംബൈ:മനുഷ്യവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു തെളിവുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.കൃതൃമായ തെളിവുകള്‍ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു.രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ് വരവര...

പുനര്‍നിര്‍മ്മാണത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും ധനസമാഹാരണം നടത്തുമെന്ന് മുഖ്യമന്ത്രി:ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 1026 കോടി രൂപ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളില്‍നിന്ന് കൂടുതല്‍ സമാഹരണത്തിനായി മന്ത്രി ഉദ്യോഗസ്ഥ തലത്തിലുള്ള സംഘം ഒക്ടോബര്‍ മാസത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും.രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിഭവസമാഹരണം വലിയ തോതില്‍ നടത്തേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി...

മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം:അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍:ചാനല്‍ചര്‍ച്ചയില്‍ മലയാളികളെ 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് വിളിച്ച് അപമാനിച്ച റിപ്പബ്ലിക് ടിവി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ നോട്ടീസ് അയച്ചു.       ...

പ്രളയക്കെടുതി:ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല;സൈന്യത്തെ നേരത്തേ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു

തിരുവനന്തപുരം:പ്രളയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പ്രളയത്തെ നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു.ഡാമുകളുടെ മാനേജ്‌മെന്റിലുണ്ടായ വീഴ്ചയാണ്...