ജര്‍മന്‍ യാത്രാ വിവാദം:മന്ത്രി കെ.രാജുവിന് പരസ്യ ശാസന;സി പി ഐ മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം:പ്രളയകാലത്തെ വിദേശ യാത്രയുടെ പേരില്‍ ആരോപണം നേരിട്ട മന്ത്രി കെ.രാജുവിനെ പരസ്യമായി ശാസിക്കും.ഇന്ന് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്.ഇനി സിപിഐ മന്ത്രിമാര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ വിദേശ യാത്രക്ക് അനുമതി നല്‍കില്ലെന്നും സി.പി.ഐ സംസ്ഥാന...
ഈ ഓണം അവര്‍ക്കൊപ്പം:നഷ്ടങ്ങളും വേദനകളും മാറ്റിവച്ച് പ്രളയബാധിതര്‍ ഓണമൊരുങ്ങുന്നു
തിരുവനന്തപുരം:എന്നും മലയാളികള്‍ ഏറെ വൈകാരികതയോടെ ചേര്‍ത്തുനിര്‍ത്തുന്ന
സമ്പല്‍സമൃദ്ധിയുടെ ഓണം ഇത്തവണ പ്രളയബാധിതരുടെ കണ്ണീരോണമാണ്.എങ്കിലും എല്ലാ നഷ്ടപ്പെടലുകളും അതിജിവിച്ച് അവര്‍ ഓണമൊരുങ്ങുകയാണ്.കേരള ജനതയൊന്നടങ്കം അവരോടൊപ്പം നില്‍ക്കുകയാണ്.ആഘോഷങ്ങളും ആര്‍ഭാടങ്ങളും മാറ്റിവച്ച്.
ചിങ്ങമെത്തുമ്പോള്‍ത്തന്നെ ഓണത്തിരക്കുകളിലമരുന്ന നാടും നഗരവും
ഇത്തവണ പ്രളയജലത്തില്‍ മുങ്ങുകയായിരുന്നു.ഓണമൊരുങ്ങാനായി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി:രണ്ട് സംസ്ഥാനങ്ങളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും നിര്‍ദേശം
ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.കേരളവും...
പ്രളയദുരിതത്തിന്റെ വിലയിരുത്തല്‍ നടന്നതേയുള്ളു:കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍
ന്യൂഡല്‍ഹി:കേരളത്തിന് യുഎഇ 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യു.എ.ഇ അംബാസിഡര്‍.നിശ്ചിത തുക നല്‍കുമെന്ന പ്രഖ്യാപനം നടന്നിട്ടിട്ടില്ലെന്നും ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ് നടന്നതെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന...
മഹാപ്രളയത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കെ.മുരളീധരന്‍:ആദ്യം സര്‍ക്കാരിന്റെ വീഴ്ച തുറന്ന് പറഞ്ഞത് ഭരണപക്ഷ എംഎല്‍എമാര്‍
തിരുവനന്തപുരം:സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.ആദ്യം മുതല്‍ ഡാമുകള്‍ കുറേശെയായി തുറന്നുവിട്ടിരുന്നെങ്കില്‍ എല്ലാം ഒരുമിച്ച് തുറന്നുവിടേണ്ടിവന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയും യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും മുരളീധരന്‍...
മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നു കേരളം സുപ്രീംകോടതിയില്‍.അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നത് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായി.ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജലനിരപ്പ്...
പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആയുധമാക്കുന്നത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:അണക്കെട്ടുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കുന്നത് വീഴ്ച മറയ്ക്കാനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന നിലപാട് ആവര്‍ത്തിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍...
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി
കൊച്ചി:പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ പൂര്‍ണ്ണ തൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചെങ്ങന്നൂര്‍,ആലപ്പുഴ,കോഴഞ്ചേരി,പറവൂര്‍,ചാലക്കുടി...
അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതിബോര്‍ഡിനും പാളിച്ചയില്ലെന്ന് മന്ത്രി എം.എം.മണി;രമേശ് ചെന്നിത്തല അനാവശ്യ വിവാദമുണ്ടാക്കുന്നു
തൊടുപുഴ:ഇടുക്കിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടെയാണെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്...
പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് തെറ്റെന്ന് മന്ത്രി കെ.രാജു
തിരുവനന്തപുരം:പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് വനം മന്ത്രി കെ.രാജു.ജര്‍മ്മനിയില്‍ പോകുന്ന സമയത്ത് പ്രളയ പ്രശ്‌നമുണ്ടായിരുന്നില്ല. ജര്‍മ്മനിയിലെത്തിയശേഷം മഴയും പ്രളയവും രൂക്ഷമായ വിവരമറിഞ്ഞ് ഉടന്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റു കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും...

















