Friday, March 13, 2026

മകന്റെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി:പണം ദുരിതബാധിതര്‍ക്കായി നല്‍കി മാതൃകയായി ഗായകന്‍ ഉണ്ണിമേനോന്‍

ചെന്നെ:ഒരു മഹാപ്രളയം വന്നു വിഴുങ്ങിയപ്പോഴാണ് ചുറ്റുമുള്ള നന്‍മയുടെ മുഖങ്ങളെ മലയാളികള്‍ കണ്ടത്.സ്വന്തം സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ദുരിതബാധിതര്‍ക്കായി നല്‍കിയ കുട്ടികള്‍,കമ്മലൂരി നല്‍കിയ വീട്ടമ്മ..അങ്ങിനെ മനുഷ്യത്വത്തിന്റേയും നന്‍മയുടേയും ഒട്ടനവധി മാതൃകകള്‍..ഇപ്പോഴിതാ മലയാളികളുടെ പ്രിയഗായകന്‍ ഉണ്ണിമേനോന്‍ മകന്റെ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ ദില്ലിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബില്‍ ജനിച്ച കുല്‍ദീപ്...

ദുരിതകാഴ്ച്ചകളില്‍ തളരരുത്;എല്ലാം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ എല്ലാം തകര്‍ന്നു കിടക്കുന്ന കാഴ്ച്ചകളില്‍ ആരും തളര്‍ന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ദുരിതങ്ങളില്‍ തളര്‍ന്നുപോവുകയല്ല,അതിജീവിക്കാന്‍ കരുത്തുള്ളവരായി നാം മാറണം. അതിനായുള്ള...

എറണാകുളത്ത് പ്രളയത്തില്‍ തകര്‍ന്ന വീട്ടിലെത്തിയ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കൊച്ചി:പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.എറണാകുളം കോതാട് ദ്വീപില്‍ താമസിക്കുന്ന റോക്കി(68) ആണ് ആത്മഹത്യ ചെയ്തത്.വെള്ളപ്പൊക്കത്തില്‍ റോക്കിയുടെ വീട് മുഴുവന്‍ ചെളി നിറഞ്ഞ് നശിച്ചു പോയിരുന്നു. പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട്...

യുഎഇ യുടെ സഹായം വേണ്ട:വിദേശ രാജ്യത്തിന്റെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം

ദില്ലി:യുഎഇ കേരളത്തിനു വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കേണ്ടെന്ന് കേന്ദ്രതീരുമാനം.വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്.ഈ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.എന്നാല്‍ വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക്...

പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല:അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ആക്ഷേപം

തിരുവനന്തപുരം:കേരളം നേരിട്ട മഹാപ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വൈദ്യുതി വകുപ്പിനും ധാരണയുണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ലാഭം ലക്ഷ്യമിട്ട്...

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം:മഹാപ്രളയത്തില്‍പ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അഞ്ചുലക്ഷം രൂപവീതം ചെലവില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി ആയിരം മണ്ഡലം കമ്മിറ്റികള്‍ പണം സ്വരൂപിക്കാനും കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായതായി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി. ദുരിതബാധിത...

പ്രളയക്കെടുതി:കേരളത്തിന് താങ്ങായി റിലയന്‍സ് 71 കോടി നല്‍കും

മുംബൈ:പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് സഹായവുമായി റിലയന്‍സ്.നീത അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഫൌണ്ടേഷന്‍ 71 കോടി രൂപ നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.21 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയിലേക്കും 50 കോടി...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി:പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്തിയത് 85,000 പേരെ;മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞ് സജി ചെറിയാന്‍

ആലപ്പുഴ:ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി.അടഞ്ഞുകിടന്ന മുഴുവന്‍ വീടുകളിലും പോയി പരിശോധിച്ച് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ദൗത്യം അവസാനിപ്പിച്ചതെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍...

കേരളത്തിന് ഒരു കോടി രൂപയുടെ സഹായവുമായി തമിഴ്‌നടന്‍ വിജയകാന്ത്;ഇളയദളപതി വിജയ് 70 ലക്ഷം രൂപയും നല്‍കും

ചെന്നൈ:കേരളത്തിലെ പ്രളയബാധിതര്‍ക്കായി ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് ഡി.എം.ഡി.കെ.നേതാവും തമിഴ് നടനുമായ വിജയകാന്ത്.ധനഹായമായല്ല,മറിച്ച് ഒരു കോടി രൂപയുടെ സാധനസാമഗ്രികള്‍ കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ സംസ്ഥാനത്തെ...