Friday, March 13, 2026

പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞൊഴുകുന്നു;ചാലക്കുടി ടൗണും വെള്ളത്തിലായി;കരകവിഞ്ഞ് പെരിയാറിലെ വെള്ളം കൊച്ചി നഗരത്തിലേക്കും;നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ചിടും

തൃശൂര്‍:പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടും വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി ചാലക്കുടി പുഴയിലും വെള്ളം ഉയരുകയാണ്.ചാലക്കുടി ടൗണും വെള്ളത്തിലായി.ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും;29-ന് തുറക്കും

തിരുവനന്തപുരം:പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധി പുനഃക്രമീകരിച്ചു.ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും ഓണാവധിക്കായി നാളെ (17/08/18) അടക്കും.ഓണാവധി കഴിഞ്ഞ് 29-ന് സ്‌കൂളുകള്‍ തുറക്കും. നേരത്തേ കനത്ത...

എബി വാജ്‌പേയി അന്തരിച്ചു

ദില്ലി:മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എബി വാജ്‌പേയി 93 അന്തരിച്ചു.ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11 -നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെയാണ്...

ജാഗ്രതയോടെയിരിക്കുക;സാധ്യമായതെല്ലാം ചെയ്യുന്നു;രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനകള്‍ ഉടനെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്.ഇതിനെ നേരിടാന്‍ മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല,ജാഗ്രതയോടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി,പ്രതിരോധമന്ത്രി എന്നിവരെ...

പെരിയാര്‍ കരകവിഞ്ഞു:ആലുവ,പട്ടാമ്പി വഴികളില്‍ റോഡ്,ട്രയിന്‍ ഗതാഗതം സ്തംഭിച്ചു;മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു;ഫ്‌ളാറ്റുകളില്‍ വെള്ളം കയറി നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി:പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ കൂടുതല്‍ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു.ആലുവ,കാലടി പെരുമ്പാവൂര്‍ ഭാഗങ്ങളിലാണ് പ്രശ്‌നം ഗുരുതരമാകുന്നത്.ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഫ്‌ളാറ്റുകളുടെ...

പത്തനംതിട്ടയില്‍ അതീവ ഗുരുതരമായ സാഹചര്യം;പമ്പയാര്‍ മുറിഞ്ഞൊഴുകുന്നു; പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനാളുകള്‍;കൈപ്പട്ടൂര്‍ പള്ളിയില്‍ ആയിരത്തിലധികം പേര്‍ കുടുങ്ങി

പത്തനംതിട്ട:പത്തനംതിട്ട പ്രളയത്തില്‍ മുങ്ങി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടക്കുന്നു.രക്ഷാപ്രവര്‍ത്തനം പോലും ദുഃസഹമാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി.കൂടുതല്‍ സൈന്യം ഇന്ന് 11 മണിയോടെ എത്തും.ദേശീയ ദുരന്തപ്രതികരണ സേനയും നാവിക സേനയും...

പ്രളയക്കെടുതിയില്‍ മരണം 28 ആയി;ദുരന്തമുഖത്ത് സംസ്ഥാനം

ഇടുക്കി:സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേരും മരിച്ചത്.ഇടുക്കിയില്‍ രണ്ടിടത്തായി ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ അഞ്ച് പേരാണ് മരിച്ചത്.നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഉരുള്‍പൊട്ടി പീറ്റര്‍, റോസമ്മ, ജോളി എന്നിവരാണ് മരിച്ചത്....

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ഗുരുതരാവസ്ഥയില്‍;പ്രധാനമന്ത്രി ഡല്‍ഹി എയിംസിലെത്തി

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുരുതരാവസ്ഥയില്‍.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സന്ദര്‍ശിച്ചു.ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല. ...

എട്ടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി;സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,തൃശൂര്‍,കോഴിക്കോട്,കോട്ടയം,എറണാകുളം,മലപ്പുറം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്ത് 16ന്...

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു;വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു;വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍

ഇടുക്കി:മൂന്നാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നതിനെത്തുടര്‍ന്ന് മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകി.ഇതോടെ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതവും...