ചിക്കാഗോ:യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹവിരുന്നും നടക്കും.

ഡിസംബർ 24 ന് 10 മണിക്ക് നടത്തുന്ന സൗഹൃദ സംഗമം സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും. തോമസ് ചാണ്ടി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തോമസ് കെ.തോമസ് ഉദ്ഘാടനം ചെയ്യും.

യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ നിർവഹിക്കുമെന്ന് ഫൗണ്ടർ ബിനോയി തോമസ് ചിക്കാഗോ, ബിന്ദു സാബു, ബെറ്റ്സി സജു കാലിഫോർണിയ ,ജേക്കബ് തമ്പി കുവൈറ്റ് ,സന്തോഷ് എൻ.പി എറണാകുളം എന്നിവർ പറഞ്ഞു.തുടർന്ന് സ്നേഹ വിരുന്നും നടക്കും.റവ.ഫാദർ ഷിജു മാത്യം ക്രിസ്മസ് സന്ദേശം നല്കും. സ്ഥാപനത്തിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും.

നിരാലംബരും അനാഥരുമായ 150-ലധികം പേർക്ക് സംരംക്ഷണം നല്കുന്ന ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിലെ സ്ഥാപനം ആണ് സ്നേഹ ഭവൻ.

സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തന മനസ്ഥിതി ഉള്ളവരുടെ സഹകരണത്തോടെ അന്തർദ്ദേശിയ തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ.