കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അധ്യക്ഷൻ ബിഷപ്പ് തോമസ് കെ.ഉമ്മൻ (67) ജന്മദിനമായ ഇന്ന് വിരമിച്ചു .ബിഷപ്പ് തോമസ് സാമുവേൽ 2011 ജനുവരി 24 ന് വിരമിച്ചതിന് ശേഷം മാർച്ച് 5നാണ് അധ്യക്ഷ സ്ഥാനത്തേക്ക് ബിഷപ്പ് തോമസ് കെ.ഉമ്മൻ എത്തിയത്.ഡപ്യൂട്ടി മോഡറേറ്റർ, മോഡറേറ്റർ എന്നി പദവികളും വഹിച്ചു.ആഗ്ലിക്കൻ സഭയിലെ 38 പ്രിമേറ്റർമാരിൽ ഇന്ത്യയിൽ നിന്നുള്ള രണ്ടംഗ പ്രതിനിധികളിൽ ഒരാളായിരുന്നു ബിഷപ്പ് തോമസ് കെ.ഉമ്മൻ.
തലവടി ഗ്രാമത്തിലെ  കുന്തിരിക്കൽ  സെൻ്റ് തോമസ് സി.എസ്.ഐ  ഇടവകയിൽ നിന്നും മഹാ ഇടവകയ്ക്ക് രണ്ട് ബിഷപ്പുമാരേയും അവരിൽ ഒരാൾ 2014 ൽ ഡെപ്യൂട്ടി മോഡറേറ്ററായി  തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ രണ്ട് വർഷങ്ങൾക്ക്  ശേഷം അതേ ഇടവകയിൽ നിന്നും  ഏകദേശം നാൽപ്പത് ലക്ഷത്തിലധികം വിശ്വാസികൾ അടങ്ങിയ സഭയുടെ മോഡറേറ്റർ ആയി ബിഷപ്പ് തോമസ് കെ.ഉമ്മൻ ജനുവരി 18 ന് സ്ഥാനാരോഹണം ചെയ്തിരുന്നു.165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന  ആഗ്ലിക്കൻ സഭയിലെ 38 പ്രിമേറ്റർമാരിൽ ഒരാളായിരുന്നു  ബിഷപ്പ് തോമസ് കെ.ഉമ്മൻ. മദ്ധ്യകേരള മഹായിടവക രൂപികരിച്ചപ്പോൾ ആദ്യ കൗൺസിൽ യോഗം ചേർന്നതും തലവടി സെൻ്റ് തോമസ് സി.എസ്.ഐ  ഇടവകയിലായിരുന്നു.
മഹായിടവകയുടെ നേതൃത്യത്തിൽ  ബെഞ്ചമിൻ ബെയിലി ഹാളിൽ വികാരനിർഭരമായ യാത്രയയപ്പ് നടന്നു.ഡോ. തിയോഡഷ്യസ് മാർത്തോമ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.മറ്റ് സഭാ അധ്യഷ്യൻമാരും രാഷ്ടീയ നേതാക്കളും മഹായിടവക ഭാരവാഹികളും പങ്കെടുത്തു.
നാളെ  കോട്ടയം കത്തീഡ്രലിൽ കുർബാന അർപ്പിച്ചതിന് ശേഷം സ്വദേശമായ തലവടിയിലേക്ക് മടങ്ങും.ഡോ. സൂസൻ തോമസ് ആണ് സഹധർമ്മിണി.സോണി തോമസ് ,സാൻ്റീന തോമസ് എന്നിവർ മക്കളും ആശാ , ഡോ. ജീൻ എന്നിവർ മരുമക്കളും ആണ്.
പരിസ്ഥിതി സംരംക്ഷണത്തിനും മതനിരപേക്ഷതയ്ക്കും വീണ്ടും  ശബ്ദമുയർത്തുവാനും പൊതു സമൂഹത്തിൻ്റെ നന്മയ്ക്കായി തുടർന്നും നിലകൊള്ളുവാൻ ബിഷപ്പ് തോമസ് കെ.ഉമ്മന്   ഇടയാകട്ടെയെന്ന്  നാഷണൽ ഫോറം ഫോർ സോഷ്യൽ  ജസ്റ്റിസ് മൈനോറിറ്റി സെൽ  ദേശിയ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ആശംസിച്ചു.