ഉപഭോക്താക്കളെ വഞ്ചിക്കുന്ന വായ്പാ തട്ടിപ്പ് ആപ്പുകളെ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും പുറത്താക്കി. ഉപഭോക്താക്കളും സർക്കാരും നൽകിയ പരാതിയെതുടർന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി .
സൂപ്പർ ക്യാഷ് ,മിന്റ് ക്യാഷ് ,ക്യാഷ് ബസ് ,റീപേയ്‌ വൺ,ലോൺ ഗ്രാം,ക്യാഷ് ട്രെയിൻ ,എ എ എ ക്യാഷ് എന്നീ ആപ്പുകളെയാണ് നീക്കം ചെയ്തിരിക്കുന്നത് .ഈ ആപ്പുകൾ ഗൂഗിളുമായുള്ള കരാറിൽ ഉള്ള പല നടപടിക്രമങ്ങളും പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി .

ആർ ബി ഐയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം വായ്പാദാതാക്കൾ കൊള്ളപ്പലിശയും ഈടാക്കുന്നു . ലോൺ തുകയുടെ ഇരുപത്തഞ്ചു ശതമാനത്തോളം പ്രോസസിങ് ഫീ ആയി കൈപ്പറ്റുന്നു .തിരിച്ചടവ് മുടങ്ങിയാൽ ആപ്പ് വഴി ലഭ്യമാകുന്ന ഫോൺ നമ്പറുകളിൽ വിളിച്ചു മാനംകെടുത്തും .സ്വകാര്യ വിവരങ്ങൾ ചോർത്താനും ഇത്തരം ആപ്പുകൾ കൊണ്ട് സാധിക്കും .കൂടുതൽ ആപ്പുകൾക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും .