സ്പാനിഷ് ലീഗിൽ സീസൺ ആരംഭിക്കാനിരിക്കെ മെസ്സിയുടെ പരുക്ക് ബാഴ്‌സലോണയ്ക്ക് പ്രശ്‌നമാകുന്നു .കാലിലെ പേശികൾക്കേറ്റ പരുക്ക് സൂപ്പർ താരത്തെ കുഴയ്ക്കുന്നു.മെസ്സി പരിശീലനം നടത്തുന്നത് ഒറ്റയ്ക്കാണ് .ഫിറ്റ്നസ് പരിശീലകർ കൂടെത്തന്നെ ഉണ്ട് .പതിനാറാം തിയതിയാണ് ബാർസലോണയുടെ ആദ്യമത്സരം .ലെജൻസുമായുള്ള ആദ്യപോരാട്ടത്തിൽ മെസ്സി ഇല്ലാതെ ഇറങ്ങിയാൽ ബാർസലോണയുടെ വിജയപ്രതീക്ഷയെ അത് പ്രതികൂലമായി ബാധിക്കുമെന്നും സ്പോർട്സ് നിരീക്ഷകർ പറയുന്നു .ലോകത്തിലെ തന്നെ മികച്ച കളിക്കാരിലൊരാളായ മെസ്സിയുടെ കളി കാണാനായാണ് ആരാധകരുമെത്തുന്നത് .