മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടിന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ആറാംതമ്പുരാനിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് അറുപതിനായിരം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. വില്ലന്‍ എന്ന സിനിമയ്ക്ക്ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണകുട്ടി തുടങ്ങിയ വന്‍താരനിരയും സിനിമയിലുണ്ട്. നെയ്യാറ്റിന്‍കര ഗോപനായി സൂപ്പര്‍താരം എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ലാലേട്ടന്റെ ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍;സമീര്‍ മുഹമ്മദ്, സംഗീതം; രാഹുല്‍ രാജ്, കലാസംവിധാനം;ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.