ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി (39 ) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു .ഗാംഗുലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ചത് ധോണിയായിരുന്നു .നിരവധി നേട്ടങ്ങൾ സ്വന്തം പേരിലും ടീമിന്റെ പേരിലും എഴുതിച്ചേർത്തിട്ടാണ് മാഹേന്ദ്രസിങ് ധോണിയുടെ പടിയിറക്കം .ജാർക്കണ്ഡിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്കു വരെ വളർന്നു പന്തലിച്ച ധോണി നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് .