ന്യൂഡൽഹി: ബജറ്റ് ദിനമായ ഇന്നലെ കോൺഗ്രസ് എം.പി.മാരായ ഗുർജിത് സിങ് ഓജ്ലയും ജസ്ബീർ സിങ് ഗില്ലും രവനീത് സിങ് ബിട്ടുവും പാർലിമെന്റിൽ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്.  കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് എം.പിമാർ കറുത്ത വസ്ത്രം ധരിച്ചെത്തിയത്.  കറുത്ത വസ്ത്രത്തിനു പുറമെ ഒരു പോസ്റ്ററും ഉണ്ടായിരുന്നു. ” അതിർത്തിയിൽ കർഷകർ സമരം ചെയ്യുമ്പോൾ, ഞാനും ഒരു കർഷകനാണ് ” എന്ന് എഴുതിയ പോസ്റ്ററാണ് ഉണ്ടായിരുന്നത്. പാർലമെന്റിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു എം.പിമാർ . കേന്ദ്ര സർക്കാർ കർഷകരെ കേൾക്കാൻ തയാറാവുന്നില്ലെന്നും പരിഗണിക്കുന്നില്ലെന്നും അവർ പറഞ്ഞു.

വിഷ്ണു ഗോപാൽ ടി.വി