സെപ്തംമ്പർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംമ്പർ 8നാണ്.പത്രികാ സമർപ്പണം ഈ മാസം 17 വരെ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കോൺഗ്രസ്സ് രംഗത്തിറക്കുന്ന ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി വിജയിക്കുമോ എന്ന് സെപ്തംമ്പർ 8ന് അറിയാം. ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യു ഡി എഫ് സ്ഥാനാർത്ഥി എന്നത്  ഉറപ്പാണ്.

കഴിഞ്ഞ തവണത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് തന്നെ ആയിരിക്കും ഇത്തവണയും  എൽ ഡി എഫ് സ്ഥാനാർത്ഥി.ജെയ്ക്കിനെ കൂടാതെ റെജി സക്കറിയയേയും സി പി എം പരിഗണിക്കുന്നുണ്ട്.