ദില്ലി : ചൈനാ വിഷയത്തിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചു .ഭാരത മാതാവിനെ മുറിച്ച് ഒരുഭാഗം മോഡി ചൈനക്ക് നൽകി എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു .ഫിംഗർ ഫോറായിരുന്ന ഇന്ത്യൻ പോസ്റ്റ് ഫിംഗർ ത്രീ ആക്കിമാറ്റിയതായും രാഹുൽ ആരോപിച്ചു .ഇന്ത്യൻ സൈനികരുടെ ജീവത്യാഗം പോലും മോഡി പാഴാക്കിയിരിക്കുകയാണ് എന്ന് രാഹുൽ കുറ്റപ്പെടുത്തി .

കോൺഗ്രസ് ആസ്ഥാനത്തു രാഹുൽ നടത്തിയ പത്ര സമ്മേളനം പ്രധാനമന്ത്രിയെ ചൈന അതിർത്തി വിഷയത്തിൽ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു .കർഷക സമരത്തിന് പിന്തുണ പരസ്യമാക്കി രംഗത്തിറങ്ങുകയാണ് കോൺഗ്രസ് . ഇന്ന് രാജസ്ഥാനിൽ നടക്കുന്ന ‘മഹാപഞ്ചായത്തിൽ ‘ രാഹുൽ ഗാന്ധി സംബന്ധിക്കും .