ചെന്നൈ: കോവിഡ് കാരണം ചികിത്സയിലായിരുന്ന ഡിഎംകെ മുൻ സെക്രട്ടറി വി.കെ. ശശികല ആശുപത്രി വിട്ടു. കുറച്ചു ദിവസം ക്വാറൻറ്റൈനിൽ കഴിയണം എന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട് .  പ്രവർത്തകരോട് തയ്യാറായിരിക്കാൻ നിർദേശം നൽകിയ ശശികല ആദ്യം മറീന ബീച്ചിലുള്ള ജയസമാധിയിലേക്കെത്തുമെന്നും അത് കഴിഞ്ഞ് പ്രവർത്തകരെ കാണുമെന്നുമാണ് അറിയച്ചിരിക്കുന്നത്. അതേസമയം, ശക്തി പ്രകടനം നടത്താനുള്ള  ഒരുക്കങ്ങൾ മറീനാ ബീച്ചിൽ ആരംഭിച്ചിരിക്കുകയാണ്.          അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ നാല് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ശശികല കഴിഞ്ഞ ദിവസമായിരുന്നു ജയിൽ മോചിതയായത്. തുടർന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

വിഷ്ണു ഗോപാൽ ടി.വി