ശശികല തെറ്റുതിരുത്തിയാൽ ചർച്ചയാകാം എന്ന നിലയിലേക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അനുയായികളും എത്തിയിരിക്കുന്നു .ഇതോടെ എ ഐ എ ഡി എം കെ – എ എം എം കെ ലയന നീക്കങ്ങൾക്കു കളമൊരുങ്ങും . തമ്മിലടിച്ചാൽ സർവ്വനാശമാകും ഫലം എന്ന തിരിച്ചറിവിൽ നിന്നാണ് ഒത്തുതീർപ്പ് നീക്കങ്ങൾ .ബിജെ പി നേതൃത്വവും ശക്തമായ സമ്മർദ്ദം ഈ വിഷയത്തിൽ പളനിസ്വാമിക്ക് മേൽ നടത്തി .ഓ .പനീർ ശെൽവം നേരത്തെ തന്നെ ശശികലാ വിഭാഗത്തിന് അനുകൂലമാണ് .ചർച്ചകൾക്കായി എ ഐ എ ഡി എം കെ കെ പി മുനിസ്വാമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .ശശികലാ വിഭാഗത്തിന്റെ നേതൃത്വം ടി ടി വി ദിനകാരനാണ് .ഒരുമിച്ചു നിന്നില്ലെങ്കിൽ തകർന്നടിയും എന്നതാണ് അണ്ണാ ഡി എം കെ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്ന പൊതു വികാരം .