സമയത്തിന് ആഹാരവും കിടക്കാന്‍ വീടും ഉടുക്കാന്‍ വസ്ത്രങ്ങളും സ്നേഹിക്കാന്‍ ബന്ധുക്കളും ഉള്ളൊരാള്‍ പറയുകയാണ് ”എന്‍റെ സമയം ശരിയല്ലെന്ന്“. ഉള്ളതെന്താണെന്നോ വേണ്ടതെന്താണെന്നോ ചിന്തിച്ചിട്ടല്ല നാം പ്രശ്നങ്ങള്‍ കണ്ടെത്തുന്നത്. ജീവിക്കാന്‍ ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും ഒരാള്‍ക്ക് നല്‍കിയെന്നു കരുതുക. അയാള്‍ അതിനകത്തിരുന്ന് തന്‍റെ അസ്വസ്ഥതയ്ക്കുള്ള വിഷയം കണ്ടെത്തുകതന്നെ ചെയ്യും. അസ്വസ്ഥമാകുവാന്‍ ജീവിതത്തില്‍ എന്തു കാരണമുണ്ടെന്നതല്ല, സ്വസ്ഥമാകുവാന്‍ എന്തുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. ആത്മപരിശുദ്ധിയാകുന്ന ഈശ്വരനിലാണ് സ്വസ്ഥത! പണത്തിനു വേണ്ടി ജീവിക്കുമ്പോള്‍ സ്വസ്ഥത ഉണ്ടാകില്ല. എന്നാല്‍ ആത്മപരിശുദ്ധിക്കുവേണ്ട ത്യാഗങ്ങൾ ചെയ്യുമ്പോള്‍ മനഃസുഖം ലഭിക്കുന്നു.
ഓം

കൃഷ്ണകുമാർ കെ പി