തമിഴ് താരം വിജയ് ഭാവിയിൽ രാഷ്ട്രീയത്തിലെത്തും എന്ന സൂചനകൾ നൽകി അദ്ദേഹത്തിന്റെ  അച്ഛൻ ചന്ദ്രശേഖർ രംഗത്തെത്തി .വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താനാണ് ശ്രമം എന്നദ്ദേഹം ആരോപിച്ചു .എന്നാൽ അതനുസരിച്ചു വിജയ് വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .നേരത്തെ രജനികാന്തിനെയും കമൽ ഹാസ്സനെയും പിന്തുണച്ചതിൽ താനിപ്പോൾ ഖേദിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .രജനികാന്ത് തമിഴ്‌നാട്ടുകാരെ പറ്റിക്കുകയാണ് എന്നാണു തനിക്കു തോന്നുന്നതെന്നും ചന്ദ്രശേഖർ പറഞ്ഞു .മാതൃഭൂമി ന്യുസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവച്ചത് .

തമിഴ്‌നാട്ടിൽ വളരെ സ്വാധീനമുള്ള താരമാണ് വിജയ് .കേന്ദ്ര സർക്കാർ  വിരുദ്ധ സംഭാഷണങ്ങൾ അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ഉണ്ടായിരുന്നു .അതിനു പ്രതികാരമായാണ് വിജയ്‌ക്കെതിരെ ആദായ നികുതി  അധികൃതർ പരിശോധനയും നടപടിയും കൈക്കൊണ്ടത് എന്ന് വ്യാപക ആക്ഷേപമുണ്ട് .