തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാന്‍ കെ.പി.സി.സി. യോഗത്തില്‍ തീരുമാനമായി.
ഇന്ദിരാഭവനില്‍ രാവിലെ 9.30 ന് ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജന്മദിനസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
മോഡി പിണറായി സര്‍ക്കാരുകളുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളേയും സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളേയും ജനമധ്യത്തില്‍ തുറന്നു കാണിക്കാന്‍ പ്രചാരണം നടത്തണമെന്നും യോഗം തീരുമാനിച്ചു.