കോഴിക്കോട്: സോളാര്‍ കേസില്‍ തെറ്റ് ചെയ്യാത്തതിനാല്‍ ഒരു ആശങ്കയും ഇല്ലെന്നും തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് നാളെ അറിയാന്‍ സാധിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വയ്ക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് മാധ്യമങ്ങളോട് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

യു.ഡി.എഫിന്റെ ഭാഗത്ത് നിന്നും പക്വമായ മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും നിയമത്തിന്റെ മുന്നില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും തെറ്റ് ചെയതിട്ടില്ലെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നല്‍, സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മതിയെന്നും ഏതൊക്കെ കേസുകള്‍ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശിക്കില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.